Amitabh Bachchan | 'ട്വിറ്റര്‍ സഹോദരാ, ആ ബ്ലൂ മാര്‍ക് അവിടെയുണ്ടോ? ബ്ലൂ ടിക് വെരിഫികേഷന്‍ നഷ്ടപ്പെട്ടതില്‍ രസകരമായ പ്രതികരണവുമായി അമിതാഭ് ബചന്‍

 


മുംബൈ: (www.kvartha.com) 'ട്വിറ്ററിലെ ബ്ലൂ ടിക് വെരിഫികേഷന്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് രസകരമായ പ്രതികരണവുമായി ബോളിവുഡ് താരം അമിതാഭ് ബചന്‍. പണം അടച്ചെന്നും ബ്ലൂ ടിക് തിരികെ നല്‍കണമെന്നുമാണ് ബചന്റെ ആവശ്യം. താരത്തിന്റെ ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

Amitabh Bachchan | 'ട്വിറ്റര്‍ സഹോദരാ, ആ ബ്ലൂ മാര്‍ക് അവിടെയുണ്ടോ? ബ്ലൂ ടിക് വെരിഫികേഷന്‍ നഷ്ടപ്പെട്ടതില്‍ രസകരമായ പ്രതികരണവുമായി അമിതാഭ് ബചന്‍

'അതെ ട്വിറ്റര്‍ സഹോദരാ, ഞാന്‍ പണം അടച്ചിട്ടുണ്ട്. ആ ബ്ലൂ മാര്‍ക് അവിടെയുണ്ടോ? ഞാനാണ് യഥാര്‍ഥ അമിതാഭ് ബചന്‍ എന്ന് ആളുകള്‍ക്ക് അറിയാന്‍ വേണ്ടി അത് തിരികെ വെക്കൂ... സഹോദരാ, ഞാന്‍ ഇവിടെതന്നെയുണ്ട് കൂപ്പുകൈകളോടെ പറയുന്നു. ഇനി ഞാന്‍ കാല്‍മുട്ട് കൂടി മടക്കട്ടെ'- അമിതാഭ് ബചന്‍ ട്വീറ്റ് ചെയ്തു.

ട്വിറ്ററില്‍ ബ്ലൂ ടിക് സബ് സ്‌ക്രിപ്ഷന്‍ നിലവില്‍ വന്നതിനെ തുടര്‍ന്നാണ് വെരിഫികേഷന്‍ നഷ്ടപ്പെട്ടത്. ബചന് മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ശാറൂഖ് ഖാന്‍, ആലിയാഭട്ട്, വീരാട് കോഹ്ലി, രോഹിത് ശര്‍മ തുടങ്ങിയവരുടേയും ബ്ലൂ വെരിഫികേഷന്‍ മാര്‍ക്ക് നഷ്ടമായി.

Keywords:  Amitabh Bachchan asks Twitter to restore his blue tick: I have even paid, Mumbai, News, Twitter, Amitabh Bachchan, Bollywood Actor, Prime Minister, Twitter policy, Celebrities, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia