Follow KVARTHA on Google news Follow Us!
ad

Zakat al-Fitr | ഫിത്വര്‍ സകാത്ത്, ചെറിയ പെരുന്നാളിലെ നിര്‍ബന്ധ ദാനം; അറിയാം സവിശേഷതകള്‍

ഒരു മുസ്ലിമിന്റെ ജീവിതത്തില്‍ ദാനധര്‍മത്തിന് പ്രത്യേക പ്രാധാന്യമുണ്ട് #Eid-Ul-Fitr-News, #Ramadan-News, #Muslim-Festivals, #പെരുന്നാള്‍-വാര്‍ത്തകള്‍,
ന്യൂഡെല്‍ഹി: (www.kvartha.com) ഒരു മാസം നീണ്ട വ്രതാനുഷ്ടാനങ്ങള്‍ക്ക് ശേഷം ഈദുല്‍ ഫിത്വറിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് വിശ്വാസികള്‍. ഈ ആഘോഷത്തിനൊപ്പം വിശ്വാസികള്‍ ചെയ്ത് തീര്‍ക്കേണ്ട ചില ബാധ്യതകളുമുണ്ട്. അതിലൊന്നാണ് ഫിത്വര്‍ സകാത്ത്. ഇസ്ലാമില്‍, ഒരു മുസ്ലിമിന്റെ ജീവിതത്തില്‍ ദാനധര്‍മത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ദാനധര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്ക് വലിയ പ്രതിഫലം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
             
Eid-Ul-Fitr-News, Ramadan-News, Muslim-Festivals, Zakat-al-Fitr, National News, Zakat al-Fitr, Islamic News, Malayalam News, All About Zakat al-Fitr.

റമദാനിന്റെ അവസാനത്തില്‍ ഈദ് പ്രാര്‍ഥനകള്‍ നടത്തുന്നതിന് മുമ്പ്, യോഗ്യരായ എല്ലാ മുസ്ലീങ്ങളും സകാത്തുല്‍ ഫിത്വര്‍ നല്‍കേണ്ടതുണ്ട്. സകാതുല്‍ ബദന്‍, സകാതു റമദാന്‍, സകാതു സ്സൗമ്, സകാതു റുഊസ്, സകാതുല്‍ അബ്ദാന്‍ എന്നിവയെല്ലാം സകാതുല്‍ ഫിത്വറിന്റെ മറ്റു പേരുകളാണ്. റമദാനിലെ അവസാനത്തെ നോമ്പ് മുറിയലോട് കൂടെയാണ് ഇത് നിര്‍ബന്ധമാവുന്നത്. ഹിജ്‌റ രണ്ടാം വര്‍ഷം റമദാനില്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടു. നോമ്പ് അവസാനിക്കുന്നതിന്റെ രണ്ടു ദിവസം മുമ്പാണ് ഫിത്വര്‍ സകാത്തും നിര്‍ബന്ധമാക്കപ്പെട്ടത്.

എന്താണ് നല്‍കേണ്ടത്?

നാട്ടിലെ മുഖ്യആഹാരമായി ഉപയോഗിക്കുന്ന ധാന്യത്തില്‍ നിന്നാണ് നല്‍കേണ്ടത്. ഒരു നാട്ടില്‍ ഒന്നിലധികം മുഖ്യാഹരങ്ങളുണ്ടാവുകയും രണ്ടും തുല്യമാവുകയും ചെയ്താല്‍ ഇഷ്ടമുള്ളത് നല്‍കാം. ധാന്യങ്ങളില്‍ നിന്ന് മുന്തിയ ഇനം നല്‍കലാണ് ഉത്തമം. ഒരു വ്യക്തിക്ക് ഒരു സ്വാഅ് (3.200 ലിറ്റര്‍) എന്ന തോതിലാണ് നല്‍കേണ്ടത്. ഇന്നത്തെ കണക്ക് പ്രകാരം അത് ഒരാള്‍ക്ക് 2.700 കി.ഗ്രാം എന്ന നിലയിലാണ്.

ശവ്വാല്‍ പിറക്കുന്ന സമയത്ത് ഒരാള്‍ എവിടെയാണോ അവിടത്തുകാരാണ് അയാളുടെ ഫിത്വ്ര് സകാത്തിന്റെ അവകാശികള്‍. ഭക്ഷ്യവസ്തുവിന്റെ പ്രാധാന്യം പരിഗണിക്കുന്നതിനാല്‍ തന്നെ വില നല്‍കിയാല്‍ മതിയാവില്ല. സകാത്തുല്‍ ഫിത്വര്‍ നല്‍കുന്നതിന്റെ പ്രാഥമിക ലക്ഷ്യം മുസ്ലീം സമുദായത്തിലെ എല്ലാ അംഗങ്ങളെയും ഈദ് ആഘോഷിക്കാനും അതിനൊപ്പം എല്ലാ സന്തോഷങ്ങളും ആസ്വദിക്കാനും പ്രാപ്തരാക്കുക എന്നതാണ്.

Keywords: Eid-Ul-Fitr-News, Ramadan-News, Muslim-Festivals, Zakat-al-Fitr, National News, Zakat al-Fitr, Islamic News, Malayalam News, All About Zakat al-Fitr.
< !- START disable copy paste -->

Post a Comment