Arrested | '8 മാസം ഗര്‍ഭിണിയായ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമം'; അതിഥിതൊഴിലാളി അറസ്റ്റില്‍
Apr 1, 2023, 10:22 IST
ആലപ്പുഴ: (www.kvartha.com) ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എട്ടുമാസം ഗര്‍ഭിണിയായ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അതിഥിതൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി അഞ്ജനി റായിയാണ് അറസ്റ്റിലായത്. കാഷ്വല്‍റ്റി മെഡികല്‍ ഓഫിസര്‍ ഡോ. നീരജ അനു ജയിംസിനാണ് ദുരനുഭവമുണ്ടായത്.
പരാതിക്കടിസ്ഥാനമായ സംഭവത്തെ കുറിച്ച് ചെങ്ങന്നൂര്‍ പൊലീസ് പറയുന്നത് ഇങ്ങനെ: ബുധനാഴ്ച രാത്രിയാണ് അപസ്മാര രോഗലക്ഷണങ്ങളുമായി സരണ്‍ എന്ന അതിഥിതൊഴിലാളിയെ ഒപ്പം ജോലി ചെയ്യുന്ന ആറ് പേരുടെ സംഘം ആശുപത്രിയിലെത്തിച്ചത്.
ഈസമയത്ത് അത്യാഹിത വിഭാഗത്തില്‍ ഡ്യൂടിയിലുണ്ടായിരുന്നത് ഡോ. നീരജ അനു ജയിംസായിരുന്നു. ഡോ. നീരജ രോഗിക്ക് ചികില്‍സ നല്‍കി. ഇയാള്‍ക്ക് ബോധം തെളിഞ്ഞപ്പോള്‍ തുടര്‍ ചികില്‍സയ്ക്കായി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു.
ഇതോടെ രോഗിയുടെ കൂടെ എത്തിയവര്‍ ഡോക്ടറുമായി തര്‍ക്കിക്കുകയും ബിഹാര്‍ സ്വദേശി അഞ്ജനി റായി ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരനും മര്‍ദനമേറ്റു. തുടര്‍ന്ന് പൊലീസ് ആശുപത്രിയിലെത്തി അഞ്ജനി റായിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Keywords: News, Kerala, State, Alappuzha, Complaint, Attack, Pregnant Woman, Arrested, Patient, Hospital, Local-News, Doctor, Alappuzha: Pregnant doctor attacked by migrant labour at Chengannur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.