ആലപ്പുഴ: (www.kvartha.com) ഹരിപ്പാട് അമ്മയെയും മകളെയും വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കുന്നപ്പുഴ പ്രണവം നഗറിന് കിഴക്ക് കള്ളിക്കാടന്‍ തറയില്‍ സുരേഷിന്റെ ഭാര്യ ശുഭയും (അമ്പിളി - 54 ), മകള്‍ അഞ്ജു ( രേവതി - 34) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് ഇരുവരെയും രണ്ട് മുറികളിലായി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശുഭയുടെ ഭര്‍ത്താവ് സുരേഷ് കുമാര്‍ വീട്ടില്‍ നിന്ന് പുറത്തു പോയി തിരികെ എത്തിയപ്പോഴാണ് സംഭവം. ഉടന്‍തന്നെ അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു.
പ്രദേശവാസികള്‍ ചേര്‍ന്ന് ഹരിപ്പാട് താലൂക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. രേവതിയുടെ ഭര്‍ത്താവ് ഷിജു. മൃതദേഹം ഹരിപ്പാട് താലൂക് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: News, Kerala, Kerala-News, Alappuzha-News, Found dead, Obituary, Local News, Hanged, House, Hospital, Natives, Alappuzha: Mother and daughter found dead.