AI cameras | എഐ കാമറകള്‍ നിരത്തുകളില്‍ സ്ഥാപിച്ചെങ്കിലും ഒരു മാസത്തേക്ക് നിയമ ലംഘനത്തിന് പിഴയീടാക്കില്ലെന്ന് മന്ത്രി
Apr 20, 2023, 17:17 IST
തിരുവനന്തപുരം: (www.kvartha.com) മോടോര്‍ വാഹന വകുപ്പിന്റെ 726 എഐ (നിര്‍മിതബുദ്ധി) കാമറകള്‍ കേരളത്തിലെ നിരത്തുകളില്‍ സ്ഥാപിച്ചെങ്കിലും, ഇവയിലൂടെ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ഒരു മാസത്തേക്ക് പിഴയീടാക്കില്ലെന്ന പ്രഖ്യാപനവുമായി സര്‍കാര്‍. വ്യാഴാഴ്ച മുതല്‍ മെയ് 19 വരെ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ഇടാക്കില്ലെന്ന് ഉദ്ഘാടന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജുവാണ് അറിയിച്ചത്.
മെയ് 19 വരെ ബോധവല്‍കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. കാമറകള്‍ കണ്ടെത്തുന്ന കുറ്റങ്ങള്‍ക്ക് എന്താണ് ശിക്ഷ എന്ന് വാഹന ഉടമകളെ ഈ കാലയളവില്‍ നോടിസിലൂടെ അറിയിക്കും. മെയ് 20 മുതല്‍ പിഴ ഈടാക്കും. കേരളത്തിലെ റോഡുകള്‍ മെച്ചപ്പെട്ട സാഹചര്യത്തില്‍ വാഹനങ്ങളുടെ വേഗപരിധി പുനഃക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ബോധവല്‍കരണത്തിന് ആവശ്യമായ സമയം നല്‍കണമെന്ന അഭ്യര്‍ഥന മാനിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചാണ് ഒരു മാസത്തേക്ക് പിഴ ഒഴിവാക്കുന്നതെന്നും മന്ത്രി പറഞ്ഞു. അഴിമതി ഇല്ലാതെ നിയമലംഘനം കണ്ടുപിടിക്കാനാണ് കാമറകള്‍ സ്ഥാപിച്ചത്. ഒരു വര്‍ഷം 40,000 അപകടമാണ് കേരളത്തില്‍ നടക്കുന്നത്. നാലായിരത്തിലധികം പേര്‍ അപകടങ്ങളില്‍ മരിക്കുന്നു. ഇതില്‍ 58 ശതമാനവും ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരാണെന്നും 25 ശതമാനം കാല്‍നട യാത്രക്കാരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മരണത്തിന്റെ പകുതിയും സംഭവിക്കുന്നത് ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ഇല്ലാത്തതിനാലാണ്. സര്‍കാര്‍ ഗതാഗത മേഖലയില്‍ പുതിയ ഒരു ചട്ടവും കൊണ്ടു വന്നിട്ടില്ല. നിലവിലെ നിയമം ശാസ്ത്രീയമായി നടപ്പിലാക്കുക മാത്രമാണ്. നിയമം പാലിക്കുന്നവര്‍ എഐ കാമറയെ പേടിക്കേണ്ട. എഐ കാമറ വരുന്നതോടെ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നത് ഒഴിവാക്കും. ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടമുള്ള തുക പിഴ ഈടാക്കുന്നതും ഒഴിവാകും എന്നും മന്ത്രി പറഞ്ഞു.
സീറ്റ് ബെല്‍റ്റ് ധരിക്കാതെയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും വണ്ടി ഓടിച്ചാല്‍ കയ്യോടെ പിടികൂടി പിഴ ഈടാക്കുന്നത് ഉള്‍പെടെ ആധുനിക സംവിധാനങ്ങളുള്ള 726 ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) കാമറകളാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം സ്ഥാപിച്ചിരിക്കുന്നത്.
726 കാമറകളാണ് 236 കോടി ചിലവാക്കി കേരളത്തിലെ പ്രധാന പാതകളിലും ടൗണുകളിലും സ്ഥാപിച്ചത്. 33 ലക്ഷം രൂപയോളമാണ് ഒരു കാമറയുടെ വില. കെല്‍ട്രോണിനായിരുന്നു പൂര്‍ണ ചുമതല. നാലു വര്‍ഷം മുന്‍പ് തീരുമാനിച്ച് കരാര്‍ കൊടുത്ത പദ്ധതി കമിഷന്‍ ചെയ്തിട്ട് എട്ടു മാസമായെങ്കിലും വ്യാഴാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്.

Keywords: AI cameras to check traffic violations in Kerala. Fully-automated system can issue 30,000 challans in a day, Thiruvananthapuram, News, Politics, AI cameras, Declaration, Inauguration, Minister, Antony Raju, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.