Vikram | വ്യത്യസ്തമായ ലുകില്‍ ആരാധകരെ ഞെട്ടിച്ച് വിക്രം; 'പി എസ്' പ്രമോഷന്റെ ഭാഗമായുള്ള താരങ്ങളുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
Apr 16, 2023, 17:58 IST
ചെന്നൈ: (www.kvartha.com) മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ തെനിന്‍ഡ്യന്‍ സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ ആയിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ റിലീസ് ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ 1ന് ബോക്‌സ് ഓഫീസിലും മിന്നും വിജയം സ്വന്തമാക്കിയിരുന്നു.
രണ്ട് ഭാഗങ്ങളുള്ള ചിത്രത്തിന്റെ ഒന്നാം ഭാഗത്തില്‍ വന്‍താരനിരകളാണ് അണിനിരന്നത്. നിലവില്‍ രണ്ടാം ഭാഗവും റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരങ്ങള്‍ എത്തിയതിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.
ഫോടോയിലെ വിക്രമിന്റെ വ്യത്യസ്ത ലുകാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്. നീണ്ട മുടിയും താടിയും, തീരെ മെലിഞ്ഞ രൂപവുമായി സ്‌റ്റൈലന്‍ ലുകിലാണ് താരം. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന് വേണ്ടിയാണ് വിക്രമിന്റെ ഈ രൂപമാറ്റം. മലയാളികളായ പാര്‍വതിയും മാളവിക മോഹനനും അടക്കം വിക്രം, കാര്‍ത്തി, തൃഷ, ജയം രവി, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരെല്ലാം ചിത്രത്തിലുണ്ട്.
ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. വന്‍താരനിര അണിനിരന്ന ചിത്രത്തിന്റെ ഒന്നാംഭാഗം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ അഞ്ചു ഭാഷകളില്‍ റിലീസ് ചെയ്തിരുന്നു. രണ്ടാം ഭാഗവും ഇത്രയും ഭാഷകളില്‍ തന്നെ റിലീസ് ചെയ്യും. ഏപ്രില്‍ 28ന് ആണ് പൊന്നിയിന്‍ സെല്‍വന്‍ 2 റിലീസിന് എത്തുന്നത്.
രണ്ടാം ഭാഗത്തിലാണ് ചിത്രത്തിന്റെ യഥാര്‍ത്ഥ കഥ പറയാനിരിക്കുന്നതെന്നാണ് വിവരം. പിഎസ്-1 കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ച ഗോകുലം മൂവീസ് തന്നെയാണ് പിഎസ്-2 ന്റെയും കേരളത്തിലെ വിതരണക്കാര്‍.
അതേസമയം, ചിയാന്‍ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം 'തങ്കലാന്റെ' കലാ സംവിധാനം നിര്‍വഹിക്കുന്നത് എസ് എസ് മൂര്‍ത്തിയാണ്.
கோயம்புத்தூர்!! இதோ வர்ரோங்கண்ணா!! 💛#ps2 #CholasAreBack #ManiRatnam @arrahman @actor_jayamravi @Karthi_Offl @trishtrashers #AishwaryaLekshmi @LycaProductions pic.twitter.com/6Mkf5SlaO7
— Vikram (@chiyaan) April 16, 2023
Keywords: News, National, National-News, Actor, Cinema, Actress, Social Media, Entertainmen-News, Actor Vikram latest photos goes viral.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.