Arrested | സെക്‌സ് റാകറ്റ് കേസില്‍ നടിയും കാസ്റ്റിങ് ഡയറക്ടറുമായ ആരതി മിത്തല്‍ അറസ്റ്റില്‍

 


മുംബൈ: (www.kvartha.com) ഉപഭോക്താക്കള്‍ക്ക് മോഡലുകളെ എത്തിച്ച് സിനിമാ മേഖലയില്‍ പെണ്‍വാണിഭ റാകറ്റ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് നടിയും കാസ്റ്റിങ് ഡയറക്ടറുമായ ആരതി മിത്തലിനെ മുംബൈ പൊലീസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. മുംബൈയിലെ ഗോരേഗാവ് മേഖലയില്‍ സെക്‌സ് റാകറ്റ് നടത്തിയതുമായി ബന്ധപ്പെട്ടാണ് തിങ്കളാഴ്ച ആരതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. 

'മുംബൈ ക്രൈം ബ്രാഞ്ച് യൂനിറ്റ് 11, ദിന്‍ദോഷി പൊലീസ് ഗോരേഗാവ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സെക്സ് റാകറ്റിനെ തകര്‍ത്തു. രണ്ട് മോഡലുകളെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുത്തി, ഈ കേസില്‍ കാസ്റ്റിംഗ് ഡയറക്ടര്‍ ആരതി മിത്തല്‍ എന്ന 30 കാരിയെ അറസ്റ്റ് ചെയ്തു: മുംബൈ ക്രൈംബ്രാഞ്ച്.'- ഒരു ട്വീറ്റില്‍, വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട് ചെയ്തു.

പൊലീസ് പറയുന്നത്: ദിന്‍ദോഷി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മനോജ് സുതാറിന് ലഭിച്ച വിവരത്തെത്തുടര്‍ന്നായിരുന്നു അന്വേഷണം. കസ്റ്റമറെന്ന വ്യാജേന ആരതി മിത്തലിനെ സമീപിച്ച അന്വേഷണ ഉദ്യോഗസ്ഥന് രണ്ടു മോഡലുകളുടെ ചിത്രം ആരതി ഫോണില്‍ അയച്ചു നല്‍കുകയായിരുന്നു. ഇവര്‍ക്കായി 60,000 രൂപയും ആവശ്യപ്പെട്ടു.

Arrested | സെക്‌സ് റാകറ്റ് കേസില്‍ നടിയും കാസ്റ്റിങ് ഡയറക്ടറുമായ ആരതി മിത്തല്‍ അറസ്റ്റില്‍


പൊലീസ് ഹോടെലില്‍ എത്തിച്ച രണ്ട് ഡമ്മി കസ്റ്റമര്‍മാര്‍ക്ക് മുന്നില്‍ രണ്ട് മോഡലുകളുമായി ആരതി മിത്തല്‍ എത്തുകയായിരുന്നു. പെണ്‍കുട്ടികളെ കടത്തിയ കുറ്റങ്ങള്‍ ചുമത്തിയാണ് ആരതിയെ അറസ്റ്റ് ചെയ്തത്. കേസന്വേഷണം മുംബൈ ക്രൈം ബ്രാഞ്ച് യൂണിറ്റ് 11 ന് നല്‍കി.

ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയയായ ആരതി മുംബൈയില്‍ കാസ്റ്റിങ് ഡയറക്ടറായാണ് പ്രവര്‍ത്തിച്ചുവന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ആരതിക്ക് നിരവധി മുന്‍നിര ടെലിവിഷന്‍ അഭിനേതാക്കളുമൊത്തുള്ള ചിത്രങ്ങളും ഉണ്ട്. ഹിറ്റെന്‍ തേജ്വാനി, രോഹിത് റോയ്, മാനവ് ഗോഹില്‍, അമന്‍ വര്‍മ്മ എന്നിവര്‍ക്കൊപ്പമുള്ള ഫോടോകള്‍ അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.




Keywords: News, National, National-News, Crime-News, Crime, Mumbai, Crime Branch, Police, case, Actress, Aarti Mittal, actress and casting director arrested.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia