Follow KVARTHA on Google news Follow Us!
ad

Aadhaar - PAN | പിപിഎഫ്, എന്‍എസ്സി തുടങ്ങി എല്ലാ ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്കും ഇനി പാന്‍ കാര്‍ഡും ആധാറും നിര്‍ബന്ധം; കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു

Aadhaar, PAN becomes mandatory for PPF, SSY other small saving schemes, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സീനിയര്‍ സിറ്റിസണ്‍ സേവിംഗ് സ്‌കീം, സുകന്യ സമൃദ്ധി യോജന, മഹിളാ സമ്മാന്‍ സ്‌കീം തുടങ്ങി എല്ലാ ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്കും പാന്‍ കാര്‍ഡും ആധാറും നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ രേഖകള്‍ നല്‍കിയില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് പ്രവര്‍ത്തനരഹിതമാകും.
      
News, New Delhi, Top-Headlines, National, Aadhar Card, Pan Card, Central Government, Government-of-India, Aadhaar, PAN becomes mandatory for PPF, SSY other small saving schemes.

പിപിഎഫ്, എന്‍എസ്സി തുടങ്ങി എല്ലാ ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്ക് ആധാറും പാന്‍ കാര്‍ഡും നല്‍കിയില്ലെങ്കില്‍ നിക്ഷേപം, പിന്‍വലിക്കല്‍, മറ്റ് കാര്യങ്ങള്‍ എന്നിവ നിയന്ത്രിക്കപ്പെടും. ഇതുവരെ ആധാര്‍ ഇല്ലാതെ തന്നെ ഈ പദ്ധതികളില്‍ നിക്ഷേപം നടത്താമായിരുന്നു, എന്നാല്‍ ഇനി മുതല്‍ ആധാര്‍ കാര്‍ഡും ആധാര്‍ എന്റോള്‍മെന്റ് സ്ലിപ്പും നല്‍കേണ്ടിവരും.

സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, ആധാറും പാന്‍ കാര്‍ഡും നല്‍കേണ്ടത് നിര്‍ബന്ധമാണ്, എന്നാല്‍ ആധാര്‍ നമ്പര്‍ ഇല്ലെങ്കില്‍, ആധാര്‍ എന്റോള്‍മെന്റ് സ്ലിപ്പോ എന്റോള്‍ നമ്പറോ സമര്‍പ്പിക്കാം. അക്കൗണ്ട് തുറന്ന് ആറുമാസത്തിനകം ആധാര്‍ നിര്‍ബന്ധമായും നല്‍കണം. ആറ് മാസത്തിനുള്ളില്‍ ആധാര്‍ നമ്പര്‍ നല്‍കിയില്ലെങ്കില്‍, ചെറുകിട സേവിംഗ്‌സ് സ്‌കീം അക്കൗണ്ട് മരവിപ്പിക്കുകയും ആധാര്‍ നമ്പര്‍ നല്‍കുന്നതുവരെ പ്രവര്‍ത്തനരഹിതമാവുകയും ചെയ്യും. ആധാര്‍ നമ്പര്‍ സമര്‍പ്പിച്ചതിന് ശേഷം അക്കൗണ്ട് വീണ്ടും പ്രവര്‍ത്തിപ്പിക്കാം.

Keywords: News, New Delhi, Top-Headlines, National, Aadhar Card, Pan Card, Central Government, Government-of-India, Aadhaar, PAN becomes mandatory for PPF, SSY other small saving schemes.
< !- START disable copy paste -->

Post a Comment