ന്യൂയോര്‍ക്: (www.kvartha.com) ടിക് ടോക് ചാലന്‍ജ് ഏറ്റെടുത്ത കൗമാരക്കാരനെ കാത്തിരുന്നത് വന്‍ ദുരന്തം. ചലന്‍ജിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ മേസണ്‍ ഡാര്‍ക് എന്ന 16 ക്കാരനെ തിരിച്ചറിയാന്‍ പറ്റാത്തത്ര രൂപമാറ്റമാണ് ഉണ്ടായിരിക്കുന്നത്. യുഎസിലാണ് വാര്‍ത്ത റിപോര്‍ട് ചെയ്തിരിക്കുന്നത്.
നോര്‍ത് കരോലിനയിലെ ഒരു കൂട്ടം കൗമാരക്കാര്‍ സ്‌പ്രേ പെയിന്റ് ക്യാനും ലൈറ്ററും ഉപയോഗിച്ച് ബ്ലോടോര്‍ച് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവമെന്നാണ് വിവരം. ഇതു പൊട്ടിത്തെറിച്ചാണ് 16 വയസുകാരന് ഗുരുതരമായി പൊള്ളലേറ്റത്.
സുഹൃത്തുക്കള്‍ക്കൊപ്പം ഇത് പരീക്ഷിക്കുമ്പോള്‍, മേസണ്‍ ഡാര്‍ക് കൈവശം വച്ചിരുന്ന സ്‌പ്രേ പെയിന്റ് ക്യാന്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീപ്പിടിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്. സമീപത്തെ നദിയിലെ വെള്ളത്തില്‍ തീ അണയ്ക്കാന്‍ ശ്രമിച്ചത് നില കൂടുതല്‍ വഷളാക്കി. നദിയിലെ വെള്ളത്തില്‍ നിന്ന് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.
കൗമാരക്കാരന്റെ ശരീരത്തിന്റെ 80 ശതമാനവും പൊള്ളലേറ്റിരിക്കുകയാണ്. നിലവില്‍ മേസണ്‍, യുഎന്‍സി ബേണ്‍ സെന്ററില്‍ ചികിത്സയിലാണ്. ആറ് മാസമെങ്കിലും ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നും ഇതിനകം നിരവധി ശസ്ത്രക്രിയകള്‍ക്കും വിധേയനാക്കിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Keywords: News, World, World-News, Injured, Teen, TikTok, Hospital, Surgery, Friends, Treatment, 80% burns: Dangerous TikTok challenge leaves US teen 'unrecognisable'.