Accidental Death | നീന്തുന്നതിനിടെ യുവാവ് ദേഹത്തുവീണ് വയോധികന് ദാരുണാന്ത്യം
Apr 25, 2023, 18:42 IST
മുംബൈ: (www.kvartha.com) നീന്തുന്നതിനിടെ ദേഹത്തുവീണ് വയോധികന് ദാരുണാന്ത്യം. 72 കാരനായ വിഷ്ണു സമന്ത് ആണ് മരിച്ചത്. മുംബൈയിലെ ഗോരെഗാവ് വെസ്റ്റിലെ ഓസോണ്‍ നീന്തല്‍ക്കുളത്തില്‍ ഞായറാഴ്ചയാണ് സംഭവം.
വിഷ്ണു സമന്ത് നീന്തുന്നതിനിടെ ഉയരത്തില്‍ നിന്ന് 20 കാരനായ യുവാവ് കുളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. യുവാവ് വന്ന് വീണത് നീന്തുകയായിരുന്ന വിഷ്ണു സമന്തിന്റെ ദേഹത്താണ്. അപകടത്തില്‍ കഴുത്തിലും ദേഹത്തെ മറ്റിടങ്ങളിലും വിഷ്ണുവിന് മുറിവേറ്റതായി പൊലീസ് പറഞ്ഞു.
ഇയാളെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ വിഷ്ണു സാമന്തിന്റെ ഭാര്യയുടെ പരാതിയില്‍ 20 കാരനെതിരെ അശ്രദ്ധമൂലമുള്ള നരഹത്യക്ക് പൊലീസ് കേസെടുത്തു.
ഇയാളെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ വിഷ്ണു സാമന്തിന്റെ ഭാര്യയുടെ പരാതിയില്‍ 20 കാരനെതിരെ അശ്രദ്ധമൂലമുള്ള നരഹത്യക്ക് പൊലീസ് കേസെടുത്തു.
Keywords: 72-year-old dies in Mumbai swimming pool after man jumps on him from diving board, Mumbai, News, Dead, Dead Body, Hospital, Treatment, Police, Complaint, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.