ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ വന്‍ വാഹനാപകടം. പാസന്‍ജര്‍ ബസും ട്രകും കൂട്ടിയിടിച്ച് ഏഴ് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 40 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ലക്‌നൗ-ഗോരഖ്പൂര്‍ ഹൈവേയിലാണ് അപകടം നടന്നത്.
വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. അയോധ്യയില്‍ നിന്ന് വരികയായിരുന്ന ബസ് അംബേദ്കര്‍ നഗറിലേക്ക് പോകാനായി ഹൈവേയിലൂടെ തിരിയാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. എതിരെ വന്ന ട്രക് ബസിലേക്ക് ഇടിച്ച് മറിയുകയായിരുന്നു.
പരുക്കേറ്റവരെ ദര്‍ശന്‍ നഗറിലെ ജില്ലാ ആശുപത്രിയിലും ട്രോമാ സെന്ററിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി.
Keywords: News, National-News, National, Accident, Accidental Death, UP, Passengers, Bus, 7 Died, Over 40 Injured After Bus Collides With Truck In UP's Ayodhya.