Arrested | നഗ്‌നനായി വളര്‍ത്തുനായയ്‌ക്കൊപ്പം നില്‍ക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍; പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് 60 കാരന്‍ അറസ്റ്റില്‍; മുന്നറിയിപ്പ് നല്‍കിയിട്ടും കഴിഞ്ഞ 2 വര്‍ഷമായി ഇയാള്‍ ഇത് തുടരുന്നുണ്ടെന്ന് അയല്‍വാസികള്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്‍കത: (www.kvartha.com) വളര്‍ത്തുനായയെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെ ബംഗാളില്‍ വയോധികന്‍ പിടിയില്‍. രതികാന്ത് സര്‍ദാര്‍ എന്ന 60 കാരനാണ് അറസ്റ്റിലായത്. സോനാര്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഇയാള്‍ നായയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് അറസ്റ്റ്. 
Aster mims 04/11/2022

സംഭവത്തെ കുറിച്ച് സോനാര്‍പുര്‍ പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ രണ്ടുവര്‍ഷമായി ഇയാള്‍ വളര്‍ത്തുനായയെ ലൈംഗികമായി ദുരുപയോഗം ചെയ്യാറുണ്ട്. അയല്‍വാസികളിലാരോ പകര്‍ത്തിയ പീഡനദൃശ്യമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

കഴിഞ്ഞ ദിവസമാണ് ഇയാള്‍ പരിപൂര്‍ണ നഗ്‌നനായി വളര്‍ത്തുനായയ്‌ക്കൊപ്പം നില്‍ക്കുന്നത് അയല്‍ക്കാരുടെ ശ്രദ്ധയില്‍പെട്ടത്. ഇയാള്‍ വളര്‍ത്തുനായയെ ലൈംഗികമായി ദുരുപയോഗിക്കുകയാണെന്ന് വ്യക്തമായതോടെ ഇവരിലൊരാള്‍ അത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഈ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.

വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ മൃഗസ്‌നേഹികളില്‍ ഒരാളാണ് പൊലീസില്‍ പരാതി നല്‍കിയത്. തെരുവുനായ്ക്കളെയും ഇയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായി ആക്ഷേപമുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് ചെജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ഇതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

സര്‍ദാര്‍ വളര്‍ത്തുനായയെ ലൈംഗികമായി ദുരുപയോഗിക്കുന്നത് മുന്‍പും പലതവണ ശ്രദ്ധയില്‍പെട്ടിരുന്നെന്നും, അതില്‍നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ലെന്നുമാണ് അയല്‍ക്കാരുടെ പ്രതികരണം. 

Arrested | നഗ്‌നനായി വളര്‍ത്തുനായയ്‌ക്കൊപ്പം നില്‍ക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍; പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് 60 കാരന്‍ അറസ്റ്റില്‍; മുന്നറിയിപ്പ് നല്‍കിയിട്ടും കഴിഞ്ഞ 2 വര്‍ഷമായി ഇയാള്‍ ഇത് തുടരുന്നുണ്ടെന്ന് അയല്‍വാസികള്‍


'രണ്ടു വര്‍ഷത്തോളമായി ഇയാള്‍ നായയെ പീഡിപ്പിക്കുന്നുണ്ട്. പലതവണ മുന്നറിയിപ്പ് നല്‍കി. നായയെ വിട്ടയയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതിനും വിസമ്മതിച്ചു.'- അയല്‍ക്കാര്‍ പറയുന്നു. ഇയാള്‍ പലതവണ ഇത് ആവര്‍ത്തിച്ചതോടെയാണ് വീഡിയോ ദൃശ്യം പകര്‍ത്തി പ്രചരിപ്പിക്കാന്‍ അയല്‍ക്കാര്‍ തീരുമാനിച്ചത്. ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സര്‍ദാര്‍ കുടുങ്ങിയത്.

അതേസമയം, ഈ വീഡിയോ ഒരു വര്‍ഷം മുന്‍പ് പകര്‍ത്തിയതാണെന്നും റിപോര്‍ടുണ്ട്. 

Keywords:  News, National, India, Kolkata, Local-News, Accused, Crime, Animals, Video, Social-Media, Arrested, Abuse, Police Station, 60-year-old man molest pet dog for 2 years in Bengal, arrested after video goes viral.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script