Follow KVARTHA on Google news Follow Us!
ad

Flight | സുഡാനില്‍ നിന്നും ഇന്‍ഡ്യക്കാരുമായുള്ള 5-ാമത്തെ വിമാനം ഡെല്‍ഹിയിലെത്തി

പാലം സൈനിക വിമാനത്താവളത്തിലാണ് ഇറങ്ങിയത് #Flight-News, #Sudan-News, #Passengers, #National-News
ന്യൂഡെല്‍ഹി: (www.kvartha.com) ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ നിന്നുള്ള ഇന്‍ഡ്യക്കാരുമായി അഞ്ചാമത്തെ വിമാനം (ഓപറേഷന്‍ കാവേരി) ഡെല്‍ഹിയിലെത്തി. ഞായറാഴ്ച വൈകിട്ടോടെയാണ് അഞ്ചാമത്തെ വിമാനം പാലം സൈനിക വിമാനത്താവളത്തില്‍ ഇറങ്ങിയത്.

ഡെല്‍ഹിയില്‍ ഇതുവരെ 46 മലയാളികളാണ് സുഡാനില്‍ നിന്ന് വന്നത്. ഇതില്‍ 21 പേര്‍ ശനിയാഴ്ച രാത്രി ഇറങ്ങിയവരാണ്. ഇവരില്‍ 13 പേര്‍ ഞായറാഴ്ച രാവിലെ എയര്‍ ഏഷ്യ വിമാനത്തില്‍ കൊച്ചിയിലും എട്ടുപേര്‍ വൈകിട്ട് ആറുമണിയോടെ തിരുവനന്തപുരത്തും എത്തി. 

5th flight from Sudan with Indians arrived in Delhi, New Delhi, News, Passengers, Flight, Air Asia, Kochi, Thiruvananthapuram, Malayalees, National


നിഖില്‍, രാഗിന്‍ പുത്തന്‍പുരയില്‍, അനില്‍ നാരായണന്‍, ബ്രിജേഷ് കുമാര്‍, ഉണ്ണി വലിയ പറമ്പില്‍, ശശികുമാര്‍, മനോജ് കുമാര്‍ അയ്യപ്പന്‍, ചിത്രന്‍ മുരളി, പ്രവീണ്‍ ഫിലിപ്, സാംസങ് ഫെര്‍ണാണ്ടസ്, തൗഫീഖ്, സായ്യിദ് ചെറുശ്ശേരി, വിജേഷ് ചാക്കോ എന്നിവരാണ് കൊച്ചിയിലെത്തിയത്. ഇവരെ നോര്‍ക അധികൃതര്‍ സ്വീകരിച്ച് വീടുകളിലേക്ക് യാത്രയാക്കി.

Keywords: 5th flight from Sudan with Indians arrived in Delhi, New Delhi, News, Passengers, Flight, Air Asia, Kochi, Thiruvananthapuram, Malayalees, National. 

Post a Comment