Follow KVARTHA on Google news Follow Us!
ad

Minister | തിരുവനന്തപുരം മെഡികല്‍ കോളജില്‍ 52.6 കോടിയുടെ പദ്ധതി; സംസ്ഥാനത്ത് ആദ്യമായി ന്യൂറോ കാത് ലാബ്, സമഗ്ര സ്ട്രോക് യൂനിറ്റ്, ലിനാക്, ബേണ്‍സ് ഐസിയു, ഇന്റര്‍വെന്‍ഷനല്‍ പള്‍മനോളജി യൂനിറ്റ്, എംഎല്‍ടി ബ്ലോക്

മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും #തിരുവനന്തപുരം-വാർത്തകൾ, #Health-Minister-News, #Thiruvananthapuram-Medical-College-News
തിരുവനന്തപുരം: (www.kvartha.com) തിരുവനന്തപുരം സര്‍കാര്‍ മെഡികല്‍ കോളജില്‍ സര്‍കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി 52.6 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഏപ്രില്‍ 19ന് വൈകുന്നേരം നാലു മണിക്ക് മെഡികല്‍ കോളജ് മൈതാനത്ത് വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

മെഡികല്‍ കോളജിനെ സംബന്ധിച്ച് സുപ്രധാന പദ്ധകളുടെ ഉദ്ഘാടനങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി ന്യൂറോ കാത് ലാബും, സ്ട്രോക് ഐസിയുവും സിടി ആന്‍ജിയോഗ്രാം ഉള്‍പെടെയുള്ള സമഗ്ര സ്ട്രോക് യൂനിറ്റാണ് യാഥാര്‍ഥ്യമായത്.

മെഡികല്‍ കോളജില്‍ ആദ്യമായി ലിനാക്, ഇന്റര്‍വെന്‍ഷനല്‍ പള്‍മനോളജി യൂനിറ്റ്, ബേണ്‍സ് ഐസിയു, എംഎല്‍ടി ബ്ലോകിന്റെ നിര്‍മാണം എന്നിവയുടെ ഉദ്ഘാടനവും ഉണ്ടാകും. മെഡികല്‍ കോളജില്‍ ആവിഷ്‌ക്കരിച്ച് വിജയകരമായി നടപ്പിലാക്കിയ ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് മറ്റ് മെഡികല്‍ കോളജുകള്‍ക്കും മാതൃകയാകുകയാണെന്നും മന്ത്രി പറഞ്ഞു.

മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി 717 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മെഡികല്‍ കോളജില്‍ നടന്നു വരുന്നത്. ആദ്യഘട്ടത്തിലെ റോഡും പാലവും നിര്‍മാണം പൂര്‍ത്തിയാക്കി രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ആരംഭമാണ് എംഎല്‍ടി ബ്ലോക്. ഈ പുതിയ സംരംഭങ്ങള്‍ യാഥാര്‍ഥ്യമാകുന്നതോടെ മെഡികല്‍ കോളജില്‍ വലിയ മാറ്റം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

52.6 crore project in Thiruvananthapuram Medical College, Thiruvananthapuram, News, Thiruvananthapuram Medical College, Health, Health and Fitness, Health Minister, Inauguration, Veena George, Kerala

1. സമഗ്ര സ്ട്രോക് യൂനിറ്റ്: 14.03 കോടി രൂപ


ന്യൂറോളജി വിഭാഗത്തിന് കീഴിലാണ് പക്ഷാഘാത ചികിത്സയ്ക്ക് അത്യാധുനിക സംവിധാനത്തോടുളള സമഗ്ര സ്ട്രോക് യൂനിറ്റ് പ്രവര്‍ത്ത സജ്ജമായിരിക്കുന്നത്. സര്‍കാര്‍ തലത്തില്‍ സിടി ആന്‍ജിയോഗ്രാം കാത് ലാബ് ഉള്‍പെടെയുളള സമഗ്ര സ്ട്രോക് യൂനിറ്റ് പ്രഥമ സംരഭമാണ്.

സ്ട്രോക് ഐസിയു

പക്ഷാഘാത ചികിത്സക്കായി ആധുനിക സംവിധാനത്തോടെയുള്ള 14 കിടക്കകളുള്ള സ്ട്രോക് ഐസിയു 0.97 കോടി രൂപ ചിലവില്‍ സജ്ജമാക്കി. കൂടാതെ സ്റ്റെപ് ഡൗണ്‍ & ഹൈ കെയര്‍ കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്.

സിടി ആന്‍ജിയോഗ്രാം

മസ്തിഷ്‌ക രോഗങ്ങളെക്കുറിച്ചും മസ്തിഷ്‌ക സിരാ ധമനികളുടെ ഘടനയും വിശകലനം ചെയ്തു പഠിക്കുന്നതിനും അതിലൂടെ രോഗികള്‍ക്ക് കൃത്യതയാര്‍ന്ന രോഗനിര്‍ണയം സാധ്യമാക്കുന്നതിനായി 4.4 കോടി രൂപ ചെലവില്‍ സിടി ആന്‍ജിയോഗ്രാം മെഷീന്‍ പ്രവര്‍ത്തനസജ്ജമാക്കി.

52.6 crore project in Thiruvananthapuram Medical College, Thiruvananthapuram, News, Thiruvananthapuram Medical College, Health, Health and Fitness, Health Minister, Inauguration, Veena George, Kerala

1. ന്യൂറോ കാത് ലാബ്

മസ്തിഷ്‌കത്തിലെ രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന തടസങ്ങള്‍ ഉള്‍പെടെ രോഗനിര്‍ണയം നടത്തി ചികിത്സ നല്‍കുവാനുതകുന്ന ലോകോത്തര സംവിധാനമായ ന്യൂറോ കാത് ലാബ് 5.15 കോടി രൂപ ചിലവിലാണ് സജ്ജമാക്കിയിട്ടുള്ളത്. സര്‍കാര്‍ മേഖലയിലെ ആദ്യ സംരംഭമാണിത്.

2. ലിനാക്: 18 കോടി രൂപ


കാന്‍സര്‍ ചികിത്സയ്ക്കുപയോഗിക്കുന്ന ആധുനിക സംവിധാനമാണ് ലിനാക്. കൃത്യമായ ഡോസില്‍ വളരെ സൂക്ഷ്മമായി രോഗിക്ക് റേഡിയേഷന്‍ നല്‍കുന്ന ഈ സംവിധാനം 18 കോടി രൂപ ചെലവില്‍ ഒപി കെട്ടിടത്തിന് സമീപത്തായി പുതുതായി നിര്‍മിച്ച കെട്ടിടത്തില്‍ റേഡിയോ തെറാപ്പി വിഭാഗത്തിന് കീഴില്‍ സജ്ജമാക്കിയിട്ടുണ്ട്. വളരെ കൃത്യതയോടെ അര്‍ബുദബാധിത കോശങ്ങള്‍ക്ക് മാത്രം റേഡിയേഷന്‍ നല്‍കുവാന്‍ ഇതിലൂടെ സാധ്യമാകും.

3. ബേണ്‍സ് ഐസിയു. & സ്‌കിന്‍ ബാങ്ക്: 3.465 കോടി രൂപ

പൊള്ളലേറ്റവര്‍ക്ക് അത്യാധുനിക ചികിത്സയ്ക്കായാണ് പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന് കീഴില്‍ ഒമ്പത് കിടക്കകളുള്ള ബേണ്‍സ് ഐസിയു സജ്ജമാക്കിയിരിക്കുന്നത്.

4. ഇന്റര്‍വെന്‍ഷനല്‍ പള്‍മനോളജി യൂനിറ്റ്: 1.10 കോടി രൂപ

പള്‍മനറി മെഡിസിന്‍ വിഭാഗത്തിന് കീഴിലാണ് എന്റോബ്രോങ്കിയല്‍ അള്‍ട്രാസൗണ്ട് (ഇബിയുഎസ്) സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. പ്രധാന ശ്വാസനാളത്തില്‍ നിന്നും വളരെ അകലെ സ്ഥിതിചെയ്യുന്ന സങ്കീര്‍ണമായ മുഴകള്‍ കണ്ട് പിടിക്കുവാനും ചികിത്സാര്‍ഥം ബയോപ്സി എടുക്കുവാനും ഈ ഉപകരണം വളരെ സഹായകരമാണ്.

5. എംഎല്‍റ്റി ബ്ലോക് നിര്‍മാണോദ്ഘാടനം: 16 കോടി രൂപ

മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി പാരാമെഡികല്‍ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി ആറു നിലകളുള്ള 43,800 ചതുരശ്രയടി വിസ്തീര്‍ണമുളള കെട്ടിടമാണ് നിര്‍മിക്കുന്നത്. വിവിധ ഡിപാര്‍ട് മെന്റുകളുടെ ലാബുകള്‍, ലക്ചര്‍ ഹാളുകള്‍, ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍ & കംപ്യൂടര്‍ ലാബ്, റിസര്‍ച് സൗകര്യങ്ങള്‍ക്ക് മാത്രമായി പ്രത്യേകം നില എന്നീ സൗകര്യങ്ങളുണ്ടാകും.

Keywords: 52.6 crore project in Thiruvananthapuram Medical College, Thiruvananthapuram, News, Thiruvananthapuram Medical College, Health, Health and Fitness, Health Minister, Inauguration, Veena George, Kerala. 

Post a Comment