Follow KVARTHA on Google news Follow Us!
ad

Injured | പയ്യന്നൂരില്‍ നിര്‍ത്തിയിട്ട ലോറിക്ക് പുറകില്‍ കാറിടിച്ച് 3 പേര്‍ക്ക് പരുക്ക്

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു #Car-Accident-News, #Injured-News, #Hospitalized-News, #Kerala-News, #കണ്ണൂർ-വാർത്തകൾ
കണ്ണൂര്‍: (www.kvartha.com) പയ്യന്നൂരില്‍ നിര്‍ത്തിയിട്ട ലോറിക്ക് പുറകില്‍ കാര്‍ ഇടിച്ചു മൂന്ന് പേര്‍ക്ക് പരുക്കേറ്റു. സാരമായി പരുക്കേറ്റ യുവാവിനെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിമംഗലം മല്ലിയോട്ടെ മുരളീധരന്‍(55) ഏഴിലോട് അറത്തിപറമ്പ് സ്വദേശി ചന്തുക്കുട്ടി(60), പ്രണവ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.

3 people injured in road accident, Kannur, News, Accident, Local News, Injured, Hospital, Treatment, Medical College, Kerala

മുഖത്തും കണ്ണിനും സാരമായി പരുക്കേറ്റ പ്രണവിനെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജിലേക്ക് മാറ്റി. വെളളിയാഴ്ച രാവിലെ ഒന്‍പതരയോടെ കാങ്കോല്‍ സബ് സ്റ്റേഷനു സമീപത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ശബ്ദംകേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

Keywords: 3 people injured in road accident, Kannur, News, Accident, Local News, Injured, Hospital, Treatment, Medical College, Kerala. 

Post a Comment