Follow KVARTHA on Google news Follow Us!
ad

SC | ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസില്‍ 8 പ്രതികള്‍ക്കും ജാമ്യം; 4 പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

കുറ്റകൃത്യത്തിലെ പങ്കും തടവ് കാലയളവും കണക്കിലെടുത്താണ് നടപടിയെന്ന് കോടതി #Godhra-Riots-Case-News, #SC-Grants-Bail-News, # ദേശീയ-വാർത്തകൾ
ന്യൂഡെല്‍ഹി: (www.kvartha.com) ഗോധ്ര ട്രെയിന്‍ തീവെപ്പുകേസില്‍ എട്ട് പ്രതികള്‍ക്കും ജാമ്യം നല്‍കി സുപ്രീം കോടതി. കുറ്റകൃത്യത്തിലെ പങ്കും തടവ് കാലയളവും കണക്കിലെടുത്താണ് നടപടിയെന്ന് കോടതി പറഞ്ഞു. മറ്റ് നാല് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു. നാല് പ്രതികളുടെ അപേക്ഷകളില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെക്കണമെന്നും മറ്റ് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെ കോടതിയോട് ആവശ്യപ്പെട്ടു.

2002ല്‍ നടന്ന ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസില്‍ പ്രതികളായ 31 പേരുടെ ജാമ്യഹര്‍ജികളാണ് വെള്ളിയാഴ്ച കോടതിക്കുമുന്നിലെത്തിയത്. ഇതില്‍ 20 പേര്‍ക്ക് ഗുജറാതിലെ വിചാരണാ കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. വിചാരണാ കോടതിയുടെ വിധിയെ ഗുജറാത് ഹൈകോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു.

2002 Godhra riots case: SC grants bail to 8 accused in train burning case, New Delhi, News, Supreme Court, Riots, Judge, Bail Plea, BJP, Minister, National

ഗോധ്ര ട്രെയിന്‍ കത്തിക്കലിനു പിന്നാലെ നടന്ന ഗുജറാത് വംശഹത്യയുടെ ഭാഗമായ നരോദ ഗാം കലാപത്തിലെ മുഴുവന്‍ പ്രതികളെയും കഴിഞ്ഞദിവസമാണ് ഗുജറാതിലെ പ്രത്യേക കോടതി വെറുതെവിട്ടത്. മുന്‍ ബിജെപി മന്ത്രി മായാ കോട്നാനി ഉള്‍പെടെ 67 പേരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.

മുന്‍ വി എച് പി നേതാവ് ജയദീപ് പട്ടേല്‍, മുന്‍ ബജ്രങ്ദള്‍ നേതാവ് ബാബു ബജ്രങ്കി എന്നിവരും അഹ് മദാബാദിലെ പ്രത്യേക കോടതി വെറുതെവിട്ട കൂട്ടത്തിലുണ്ട്. പ്രത്യേക അന്വേഷണസംഘത്തിന്റെ(എസ് ഐ ടി) കേസുകള്‍ അന്വേഷിക്കുന്ന സ്പെഷല്‍ ജഡ്ജ് എസ് കെ ബക്ഷിയാണ് കേസ് പരിഗണിച്ചത്. നരോദ ഗാം കലാപകേസില്‍ ആകെ 86 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ 18 പേര്‍ വിചാരണ കാലയളവില്‍ മരിച്ചു. ഒരാളെ നേരത്തെ കോടതി വെറുതെ വിടുകയും ചെയ്തു.

Keywords: 2002 Godhra riots case: SC grants bail to 8 accused in train burning case, New Delhi, News, Supreme Court, Riots, Judge, Bail Plea, BJP, Minister, National. 

Post a Comment