കൊച്ചി: (www.kvartha.com) ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ, പ്ലാസ്റ്റിക് സംസ്‌കരണത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കി സോണ്ട ഇന്‍ഫ്രാടെക് കംപനി. ബ്രഹ്‌മപുരത്തെ തീപ്പിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് കംപനിയുടെ വിശദീകരണം.
ബയോമൈനിങും പഴയ മാലിന്യങ്ങളുടെ സംസ്‌കരണവും മാത്രമാണ് കരാര്‍ പ്രകാരമുള്ളതെന്നും മറിച്ച് ഓരോ ദിവസവും വരുന്ന മാലിന്യങ്ങളുടെ സംസ്‌കരണത്തില്‍ ബാധ്യതയില്ലെന്നും പ്രസ്താവനയില്‍ കംപനി അറിയിച്ചു. സുരക്ഷാ, പരിസ്ഥിതി മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും കംപനി പറയുന്നു.
വെള്ളം, വായു ഗുണനിലവാരം എന്നിവ പരിശോധിക്കുന്നു. മാലിന്യകൂമ്പാരത്തില്‍ തീപിടിക്കാന്‍ കാരണം മാലിന്യത്തില്‍ നിന്നുള്ള മീഥേന്‍ വാതകവും കനത്ത ചൂടും ആണ്. തീ അണയ്ക്കാന്‍ ഏജന്‍സികളുമായി സഹകരിക്കുന്നുണ്ടെന്നും കംപനി വ്യക്തമാക്കി.
Keywords: Zonta Infratech's explanation on Brahmapuram Fire, Kochi, News, Fire, Statement, Protection, Environmental problems, Kerala.