വയലാര്‍ ശരത് ചന്ദ്രവര്‍മ അധ്യക്ഷനാകും. സ്വാഗത സംഘം ചെയര്‍മാന്‍ എന്‍ എസ് ശിവപ്രസാദ് സ്വാഗതം പറയും. ചടങ്ങില്‍ ജൂല ശാരംഗപാണി രചിച്ച 'ശാരംഗപാണിയം' സിപിഐ ആലപ്പുഴ ജില്ലാ സെക്രടറി ടിജെ ആഞ്ചലോസ്, ഭാരത തമ്പുരാട്ടിക്ക് നല്‍കി പ്രകാശനം ചെയ്യും. യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ഡോ. പ്രദീപ് കൂടക്കല്‍ പുരസ്‌ക്കാര ജേതാക്കളെ പരിചയപ്പെടുത്തും.
ജില്ലാ സെക്രടറി ആസിഫ് റഹിം പ്രശസ്തി പത്രം അവതരിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് ആലംകോട് ലീലാകൃഷ്ണന്‍ പുരസ്‌ക്കാര ദാനം നിര്‍വഹിക്കും. ജില്ലാ രക്ഷാധികാരി വി മോഹന്‍ദാസ് പുരസ്‌ക്കാര ശില്‍പ്പം സമര്‍പ്പിക്കും.
ടി ടി ജിസ്‌മോന്‍, ചേര്‍ത്തല ജയന്‍, പികെ മേദിനി, എം സി സിദ്ധാര്‍ഥന്‍, ഗീതാ തുറവൂര്‍, ഡി ഹര്‍ഷകുമാര്‍, പി എസ് ഹരിദാസ്, സി ജയകുമാരി, കെ വി ചന്ദ്രബാബു, പുരസ്‌ക്കാര ജേതാവ് മാധവന്‍ പുറച്ചേരി എന്നിവര്‍ പങ്കെടുക്കും.
മാധവ് കെ വാസുദേവ് നന്ദി പറയും. വയലാര്‍ ശരത് ചന്ദ്ര വര്‍മ, ആലംകോട് ലീലാകൃഷ്ണന്‍, ഇ എം സതീശന്‍, ഡോ. പ്രദീപ് കൂടക്കല്‍, ആസിഫ് റഹിം എന്നിവരടങ്ങിയ അവാര്‍ഡ് നിര്‍ണയ സമിതിയാണ് പുരസ്‌ക്കാര ജേതാവിനെ തിരഞ്ഞെടുത്തത് .
Keywords: Yuva Kala Sahiti Vayalar Poetry Award to Madhavan Puracheri, Kannur, News,Award, Poem, Inauguration, Kerala.