Arrested | 'കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് ബീഡി എറിഞ്ഞുകൊടുത്തു; യുവാക്കള്‍ കയ്യോടെ അറസ്റ്റില്‍'

 


കണ്ണൂര്‍: (www.kvartha.com) സെന്‍ട്രല്‍ ജയിലിലേക്ക് തടവുകാര്‍ക്ക് ബീഡി എറിഞ്ഞുകൊടുക്കുന്നതിനിടെ തളിപ്പറമ്പ് സ്വദേശികളായ രണ്ട് യുവാക്കളെ പതിയിരുന്ന് പിടികൂടിയതായി പൊലീസ് പറഞ്ഞു. ജയിലില്‍ നിത്യസന്ദര്‍ശകരായ ഇവര്‍ തടവുകാര്‍ക്ക് ലഹരിവസ്തുക്കള്‍ എത്തിച്ചു നല്‍കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് പ്രതികളെ നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എംവി അനീഷ്‌കുമാര്‍, എം മുഹമ്മദ് ഫാസി
എന്നിവരെയാണ് ടൗണ്‍ എസ്ഐ സിഎച് നസീബും സ്‌ക്വാഡും അറസ്റ്റ് ചെയ്തത്.
         
Arrested | 'കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് ബീഡി എറിഞ്ഞുകൊടുത്തു; യുവാക്കള്‍ കയ്യോടെ അറസ്റ്റില്‍'

'ലഹരിവസ്തുക്കള്‍ എത്തിക്കുന്ന റാകറ്റിലെ മുഖ്യകണ്ണികളാണ് പിടിയിലായത്. ജയില്‍ വളപ്പില്‍ നിന്ന് 120 പാകറ്റ് ബീഡിയും പിടികൂടിയിട്ടുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും സമീപത്തുള്ള മറ്റു ജയിലുകളിലും വന്‍തോതില്‍ ലഹരി വസ്തുക്കള്‍ എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. ബുധനാഴ്ച രാവിലെ പളളിക്കുന്നിലുളള ജില്ലാ ജയിലിലേക്ക് ബീഡി എറിഞ്ഞു കൊടുക്കുന്നതിനിടെയായിരുന്നു സംഭവം. ഇവര്‍ക്കു പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രതികളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു', പൊലീസ് പറഞ്ഞു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Arrested, Central Jail, Crime, Accused, Kannur Central Jail, Youths Arrested Outside Kannur Central Jail.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia