Follow KVARTHA on Google news Follow Us!
ad

Suicide Attempt | 'വഴിയോരത്തുനിന്നും കസ്റ്റഡിയിലെടുത്ത യുവാവ് ശുചിമുറിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു'; വെട്ടിലായി പൊലീസ്, ഉയരുന്നത് വ്യാപക വിമര്‍ശനം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Alappuzha,News,Police,Custody,Suicide Attempt,hospital,Treatment,Kerala,
കായംകുളം: (www.kvartha.com) വഴിയോരത്തുനിന്നും കസ്റ്റഡിയിലെടുത്ത യുവാവ് ശുചിമുറിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന സംഭവത്തില്‍ പൊലീസിനെതിരെ വ്യാപക വിമര്‍ശനം. മദ്യലഹരിയില്‍ പിടിച്ചവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്ന നിര്‍ദേശം പൊലീസ് പാലിച്ചില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവി റിപോര്‍ട് തേടിയിട്ടുണ്ട്. സംഭവം പൊലീസിനെ വെട്ടിലാക്കിയിരിക്കുകയാണ്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

വഴിയോരത്തുനിന്നും കസ്റ്റഡിയിലെടുത്ത ഇലിപ്പക്കുളം സ്വദേശി പ്രിന്‍സ്(23) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വള്ളിക്കുന്നം സ്റ്റേഷനില്‍ ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. പ്രിന്‍സിനേയും സുഹൃത്ത് അശ്വിനേ(21)യും ചൂനാട് തെക്കേ ജന്‍ക്ഷന് സമീപത്തുനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Youth who taken into custody from road tried to commit suicide in lock up, Alappuzha, News, Police, Custody, Suicide Attempt, Hospital, Treatment, Kerala

മദ്യലഹരിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിനാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച ഇരുവരേയും പൊലീസ് ലോകപ് മുറിയിലാക്കി. ഇതിനിടെ ശുചിമുറിയില്‍ കയറിയ പ്രിന്‍സ് ധരിച്ചിരുന്ന ഷര്‍ട് ഉപയോഗിച്ച് കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

സംഭവം സ്‌റ്റേഷനിലെ പാറാവ് ചുമതലയുള്ള ഉദ്യോഗസ്ഥന്‍ നിരീക്ഷണ കാമറയിലൂടെ കാണുകയും ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തുകയുമായിരുന്നു. തുടര്‍ന്ന് കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും കായംകുളം ആശുപത്രിയിലും എത്തിച്ചു. പിന്നീട് ആലപ്പുഴ മെഡികല്‍ കോളജിലേക്ക് മാറ്റി. ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവം പുറത്തായതോടെ പൊലീസിനെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്.

Keywords: Youth who taken into custody from road tried to commit suicide in lock up, Alappuzha, News, Police, Custody, Suicide Attempt, Hospital, Treatment, Kerala.

Post a Comment