Follow KVARTHA on Google news Follow Us!
ad

Horse Medicine | ശരീര സൗന്ദര്യം വര്‍ധിപ്പിക്കാനെത്തിയ ബോഡി ബില്‍ഡര്‍ക്ക് പന്തയക്കുതിരകള്‍ക്ക് ഉന്മേഷം നല്‍കാനുള്ള മരുന്ന് കുത്തിവച്ചതായി പരാതി; 'നല്‍കിയവയില്‍ സ്തനാര്‍ബുദത്തിനും ആസ്മയ്ക്കും ഉള്‍പെടെ പുരുഷ ഹോര്‍മോണ്‍ തെറാപിക്കുള്ള മരുന്നും'

Youth was prescribed horse medicine for improving body beauty#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


മലപ്പുറം: (www.kvartha.com) തിരൂരില്‍ ശരീര സൗന്ദര്യം വര്‍ധിപ്പിക്കാനെത്തിയ ബോഡി ബില്‍ഡര്‍ക്ക് പന്തയക്കുതിരയ്ക്കുള്ള മരുന്ന് നല്‍കിയതായി പരാതി. ചങ്ങരംകുളം സ്വദേശി സന്തോഷാണ് പരാതിയുമായി രംഗത്തെത്തിയത്. പന്തയക്കുതിരകള്‍ക്ക് ഉന്മേഷം നല്‍കാനും സ്തനാര്‍ബുദത്തിനുള്ളവര്‍ക്കും നല്‍കുന്ന മരുന്നുകള്‍ കുത്തിവച്ചതോടെ രോഗങ്ങള്‍ വന്ന് ശരീരം ക്ഷീണിച്ചെന്നാണ് യുവാവിന്റെ പരാതി. ട്രെയിനര്‍ക്കെതിരെ തിരൂര്‍ ഡിവൈഎസ്പിക്ക് യുവാവ് പരാതി നല്‍കി.

10 വര്‍ഷത്തിലേറെയായി വ്യായാമശാലയില്‍ പോകുന്ന സന്തോഷ് ഗള്‍ഫില്‍ ട്രെയിനറുടെ ജോലിക്കുവേണ്ടി ശരീരസൗന്ദര്യം വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി തിരൂരിലെ ഒരു ട്രെയിനറെ കണ്ടെത്തി. ശരീരസൗന്ദര്യം വര്‍ധിപ്പിക്കാനെന്ന പേരില്‍ ഇയാളാണ് പലതരം മരുന്നുകള്‍ നല്‍കിയെന്നും ചിലത് ശരീരത്തില്‍ കുത്തിവച്ചതായും പറയുന്നു. ഇത്തരത്തില്‍ എട്ട് മാസത്തിനിടെ 80,000 രൂപയുടെ മരുന്നുകളാണ് ഉപയോഗിച്ചത്. 

പിന്നീട് പതിയെ പലതരം രോഗങ്ങള്‍ വന്ന് ശാരീരികാസ്വസ്ഥത വന്നപ്പോള്‍ ഡോക്ടറെ കണ്ടതോടെയാണ് മരുന്നിന്റെ പാര്‍ശ്വഫലങ്ങളാണെന്ന് തിരിച്ചറിഞ്ഞത്. സ്തനാര്‍ബുദത്തിനും ആസ്മയ്ക്കുമുള്ള മരുന്നുകള്‍ യുവാവിന് നല്‍കിയതായി പരിശോധനയില്‍ കണ്ടെത്തി. 

News, Kerala, State, Animals, Malappuram, Drugs, Allegation, Complaint, Youth, Doctor, Youth was prescribed horse medicine for improving body beauty


ഹൃദയാഘാതത്തിനുശേഷം നെഞ്ചിടിപ്പ് കുറയ്ക്കാനുള്ള മരുന്ന്, നീര്‍വീക്കത്തിനുള്ള മരുന്ന്, പുരുഷ ഹോര്‍മോണ്‍ തെറാപിക്കുള്ള മരുന്ന് എന്നിവയും നല്‍കി. പന്തയക്കുതിരയ്ക്ക് ഉന്മേഷം പകരാന്‍ നല്‍കുന്ന ബോള്‍ഡിനോള്‍ ഉള്‍പെടെ ട്രെയിനറുടെ നിര്‍ദേശപ്രകാരം യുവാവ് കഴിച്ചു. യുവാവിന് നല്‍കിയ മറ്റു പല മരുന്നുകളുടെയും കുപ്പിയിലെയും പെട്ടിയിലെയും പേരുകള്‍ മായ്ച്ചു കളഞ്ഞിട്ടുമുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി.

ശരീരസൗന്ദര്യം വര്‍ധിപ്പിക്കാനെന്ന പേരില്‍ നല്‍കിയ പല മരുന്നുകളും ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്. ബോള്‍ഡിനോളും നിരോധിക്കപ്പെട്ടതാണ്. സാധാരണ ആരോഗ്യമുള്ള മനുഷ്യര്‍ കഴിക്കാന്‍ പാടില്ലാത്ത മരുന്നുകളും ഇക്കൂട്ടത്തിലുണ്ട്. ശരീരസൗന്ദര്യം വര്‍ധിപ്പിക്കാന്‍ ലഭിക്കുന്ന മരുന്നുകള്‍ ഡോക്ടറോട് കൂടി ചോദിച്ചശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നിരിക്കെയാണ് ഗുരുതരമായ ആരോപണം ഉണ്ടായിരിക്കുന്നത്. 

Keywords: News, Kerala, State, Animals, Malappuram, Drugs, Allegation, Complaint, Youth, Doctor, Youth was prescribed horse medicine for improving body beauty

Post a Comment