കണ്ണൂര്‍: (www.kvartha.com) ശ്രീകണ്ഠാപുരത്ത് വ്യാപകമായി കഞ്ചാവ് വില്‍പന നടത്തിയെന്ന കേസില്‍ അസാം സ്വദേശികളായ യുവാക്കള്‍ അറസ്റ്റില്‍. അസാം സ്വദേശികളായ ഇയാസിന്‍ അലി(19) സോളിം ഉദിന്‍(23) എന്നിവരെയാണ് ശ്രീകണ്ഠാപുരം എസ് ഐമാരായ എ വി ചന്ദ്രന്‍, കെ മൊയ്തീന്‍ എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റു ചെയ്തത്.
റൂറല്‍ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ശ്രീകണ്ഠാപുരം നഗരത്തിനടുത്തുള്ള ഓടത്തുപാലത്തിനടുത്തുവെച്ചാണ് ഇയാസിന്‍ അലിയെ പിടികൂടിയത്.
126ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും കണ്ടെടുത്തു. കോട്ടൂരില്‍ വെച്ചാണ് 191ഗ്രാം കഞ്ചാവുമായി സോളിം ഉദിന്‍ പിടിയിലായത്. സി ഐ രാജേഷ് മാരങ്കലത്ത് പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords:
Youth from Assam arrested while selling ganja in Srikandapuram, Kannur, News, Arrested, Drugs, Police, Kerala.