Follow KVARTHA on Google news Follow Us!
ad

Found dead | ആളൊഴിഞ്ഞ കെട്ടിടത്തിലെ ഉപയോഗശൂന്യമായ കിണറില്‍ കയറുകൊണ്ട് ചുറ്റിവരിഞ്ഞ് മരിച്ച നിലയില്‍ കാണപ്പെട്ട യുവാവിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ടം റിപോര്‍ട്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kozhikode,News,Dead Body,Police,Kerala,
കോഴിക്കോട്: (www.kvartha.com) ആനിഹാള്‍ റോഡില്‍ ആളൊഴിഞ്ഞ കെട്ടിടത്തിലെ ഉപയോഗശൂന്യമായ കിണറില്‍ കയറുകൊണ്ട് ചുറ്റിവരിഞ്ഞ് മരിച്ച നിലയില്‍ കാണപ്പെട്ട യുവാവിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ടം റിപോര്‍ട്. പൊക്കുന്ന് സ്വദേശിയായ ജിഷാന്തിന്റെ മൃതദേഹമാണ് കിണറ്റില്‍ കാണപ്പെട്ടത്.

ദേഹത്ത് മറ്റു പാടുകളോ പിടിവലിയുടെ ലക്ഷണങ്ങളോ ഇല്ല. എന്നാല്‍ മൃതദേഹത്തില്‍ കയറുചുറ്റിയത് ദുരൂഹത വര്‍ധിപ്പിക്കുന്നു. യുവാവ് കിണറ്റിലേക്ക് ചാടിയതാണോ അതോ ആരെങ്കിലും തള്ളിയിട്ടതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

Youth found dead in well, Kozhikode, News, Dead Body, Police, Kerala

തിങ്കളാഴ്ച പുലര്‍ചെ മൂന്നു മണിയോടെ ആനിഹാള്‍ റോഡ് പരിസരത്ത് ജിഷാന്ത് എത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ ഭാഗത്ത് മറ്റൊരാളുമായി ജിഷാന്ത് സംസാരിക്കുന്നുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ജിഷാന്ത് മരണത്തിന് തൊട്ടുമുമ്പ് മദ്യപിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ജിഷാന്തിനൊപ്പം നഗരത്തിലെത്തിയ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു. ടൗണിലെത്തിയ ശേഷം ജിഷാന്ത് മറ്റൊരിടത്തേക്ക് പോവുകയായിരുന്നുവെന്നും കൂടുതലൊന്നും അറിയില്ലെന്നുമാണ് സുഹൃത്തിന്റെ മൊഴി.

Keywords: Youth found dead in well, Kozhikode, News, Dead Body, Police, Kerala.

Post a Comment