യൂനിറ്റ് സമ്മേളനങ്ങളുടെ ജില്ലാതല ഉദ്ഘാടനം സിപിഎം ശക്തികേന്ദ്രമായ പിണറായിലെ പാറപ്പുറം യൂനിറ്റ് സമ്മേളനത്തോടെ തുടക്കം കുറിച്ചു. സമ്മേളനം ഡിസിസി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
നീതി നിഷേധങ്ങളുടെയും അധികാരമുപയോഗിച്ചുകൊണ്ട് സമൂഹത്തിലെ എല്ലാ ജനാധിപത്യ ശക്തികളെയും മാധ്യമങ്ങളെയും കൂച്ചു വിലങ്ങിടാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് ശക്തിപകരാന്‍ കഴിയുന്നതാണ് യൂത് കോണ്‍ഗ്രസിന്റെ മുദ്രാവാക്യം എന്നും, അഴിമതിയില്‍ മുങ്ങി കുളിച്ച് നില്‍ക്കുന്ന പിണറായി വിജയനെതിരെ സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഒരുമിപ്പിക്കാന്‍ ഉള്ള ചാലകശക്തിയായി യൂത് കോണ്‍ഗ്രസ് സമ്മേളനങ്ങള്‍ മാറുമെന്നും യൂനിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിസിസി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു.
മാര്‍ച് 19 വരെ യൂനിറ്റ് സമ്മേളനങ്ങളും മാര്‍ച് 20മുതല്‍ ഏപ്രില്‍ 16വരെ മണ്ഡലം സമ്മേളനങ്ങളും ഏപ്രില്‍ 17 മുതല്‍ മെയ് ആറുവരെ അസംബ്ലി സമ്മേളനങ്ങളും ജില്ലയില്‍ നടക്കും. മെയ് രണ്ടാംവാരത്തില്‍ ജില്ലാസമ്മേളനവും മെയ് 22 മുതല്‍ 24വരെ സംസ്ഥാന സമ്മേളനവും തൃശൂരില്‍ നടക്കുമെന്ന് ജില്ലാ അധ്യക്ഷന്‍ സുദീപ് ജയിംസ് അറിയിച്ചു.
Keywords: Youth Congress meetings started CPM's powerhouse, Pinarayi Paraprath, Thalassery, News, Politics, Youth Congress, Meeting, CPM, Kerala.