Follow KVARTHA on Google news Follow Us!
ad

Arrested | 8 വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

Youth arrested under POCSO Act#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മയ്യില്‍: (www.kvartha.com) എട്ടുവയസുകാരിയായ കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മീൻപിടുത്ത തൊഴിലാളിയായ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. മയ്യില്‍ പൊലീസ് പോക്‌സോ കേസ് ചുമത്തി അറസ്റ്റുചെയ്ത കൊല്ലം സ്വദേശിയും കണ്ണൂരിലെ മീൻപിടുത്ത തൊഴിലാളിയുമായ ഇ വിപിനെ(40) യാണ് തളിപ്പറമ്പ് പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തത്.
  
Arrested, Kannur, Kerala, News, Latest-News, Case, Youth, Complaint, Molestation, POCSO, Accused, Youth arrested under POCSO Act.

മയ്യില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടിപി സുമേഷാണ് പ്രതിയെ ഇയാള്‍ താമസിച്ചുവരുന്ന ക്വാര്‍ടേഴ്‌സില്‍ നിന്ന് പിടികൂടിയത്. തളിപ്പറമ്പ് പൊലീസും പ്രതിക്കായി അന്വേഷണം നടത്തിയിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Post a Comment