ആദികടലായി അവേരയിലെ ആലക്കേരിയില്‍ എം ടി അനേഷിനാ(41)ണ് പരുക്കേറ്റത്. പാറക്കണ്ടി ഗുരുദേവമന്ദിരത്തിന് സമീപത്തു നിന്നാണ് അക്രമമുണ്ടായത്. വെളളിയാഴ്ച വൈകുന്നേരം മൂന്നരയ്ക്കാണ് സംഭവം. മുഖത്തും ദേഹത്തും പരുക്കേറ്റ ഇയാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
നിരവധി കേസുകളിലെ പ്രതിയായ കെ പി നസീര്‍ എന്ന പല്ലന്‍ നസീറാ(39)ണ് അനേഷിനെ അക്രമിച്ചത്. തൊട്ടടുത്ത ബീവറേജസില്‍ നിന്നും മദ്യം വാങ്ങാനായി പണം ചോദിച്ചിട്ട് നല്‍കാത്തതിന്റെ വൈരാഗ്യത്തിന് കയ്യില്‍ കരുതിയ ബ്ലേഡ് കൊണ്ട് അനേഷിന്റെ മുഖത്തും കഴുത്തിനും മുറിവല്‍പ്പിച്ചെന്നാണ് പരാതി.
പരിസരവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ കണ്ണൂര്‍ ടൗണ്‍ പൊലീസാണ് ചോരവാര്‍ന്നൊഴുകിയ നിലയില്‍ അന്വേഷിനെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് നസീറിനെ പിടികൂടിയത്. വധശ്രമത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
നസീര്‍ കാപ ചുമത്തിയ വാറന്റ് കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പിടിച്ചു പറിയുള്‍പ്പെടെയുളള നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Youth arrested for attack case, Kannur, News, Police, Arrested, Court, Remanded, Attack, Kerala.