സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സ്വന്തം വീട് കുത്തിത്തുറന്ന് കവര്‍ച നടത്തിയതെന്ന് ബൈജു മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. പാലക്കാട് ഹേമാംബിക നഗര്‍ പൊലീസാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ബൈജു വീട്ടുകാരുമായി അത്ര രസത്തിലായിരുന്നില്ല. വീട്ടുകാര്‍ വീട് പൂട്ടി കൊടുങ്ങല്ലൂര്‍ ക്ഷേത്ര ദര്‍ശനത്തിനു പോയതിനു പിന്നാലെയാണ് കവര്‍ച നടത്തിയത്. സഹോദരിയെ ഫോണില്‍ വിളിച്ച് വീട്ടില്‍ ആരുമില്ലെന്ന് ഉറപ്പാക്കി. മാത്രമല്ല, മടങ്ങി വരുന്ന സമയവും ചോദിച്ചറിഞ്ഞു.
തുടര്‍ന്ന് വന്‍ തുക വാഗ്ദാനം ചെയ്ത് സുഹൃത്തുക്കളെയും ഒപ്പം കൂട്ടി കവര്‍ചയ്ക്കിറങ്ങുകയായിരുന്നു. ഓട് പൊളിച്ച് വീടിനുള്ളില്‍ കയറിയായിരുന്നു കവര്‍ച. അലമാരകള്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും കൈക്കലാക്കി. അന്വേഷണം വഴി തെറ്റിക്കുന്നതിനായി മുളക് പൊടി വിതറി. വസ്ത്രങ്ങള്‍ ഉള്‍പ്പെടെ വാരി വലിച്ചിട്ട ശേഷം രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടിലെ അംഗങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ ബൈജുവിനെക്കുറിച്ച് പൊലീസിന് ചില സംശയങ്ങളുണ്ടാവുകയും തുടര്‍ന്ന് തന്ത്രപൂര്‍വം വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയുമായിരുന്നു. തുടര്‍ചയായ ചോദ്യം ചെയ്യലില്‍ സ്വന്തം വീട്ടിലെ കവര്‍ചയെക്കുറിച്ച് ബൈജു തുറന്നുപറയുകയായിരുന്നു. നഷ്ടപ്പെട്ട സ്വര്‍ണവും പണവും പൊലീസ് കണ്ടെടുത്തു.
Keywords: Youth and Friends Arrested for Robbing own house in Palakkad, Palakkad, News, Police, Arrested, Robbery, Complaint, Kerala.