Follow KVARTHA on Google news Follow Us!
ad

Drunk Women | പാതിരാത്രി കുടിച്ച് പൂസായി മദ്യക്കൂപ്പികളുമായി റോഡില്‍ ബഹളംവച്ച് യുവതികള്‍; വാഹനങ്ങള്‍ തടഞ്ഞ് പേക്കൂത്തും; കൂട്ടത്തിലുള്ള ഒരാള്‍ കെട്ടിടത്തില്‍നിന്നും താഴേക്ക് ചാടി ഗുരുതരാവസ്ഥയില്‍; വീഡിയോ വൈറലായതോടെ കേസെടുത്ത് പൊലീസ്

Young women are drunk and loose on the road at night; One jumped from the fourth floor#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ചെന്നൈ: (www.kvartha.com) പാതിരാത്രി മദ്യപിച്ച് റോഡില്‍ ബഹളംവച്ച യുവതികളുടെ കൂട്ടത്തിലുള്ള ഒരാള്‍ കെട്ടിടത്തില്‍നിന്നും താഴേക്ക് ചാടി. കഴിഞ്ഞ ദിവസം ചെന്നൈയിലാണ് സംഭവം നടന്നത്. മദ്യലഹരിയില്‍ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞ യുവതികളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് കൂട്ടത്തിലെ സൊനാലി എന്ന യുവതി വീണ്ടും മദ്യപിച്ച ശേഷം നാലാം നിലയില്‍നിന്ന് താഴേക്ക് ചാടിയത്.

നടുറോഡില്‍ അഴിഞ്ഞാടിയ യുവതികളെ, പൊലീസ് സ്ഥലത്തെത്തി വളരെ ശ്രമകരമായാണ് കീഴ്‌പ്പെടുത്തി വീട്ടിലെത്തിച്ചത്. ഇവര്‍ക്കെതിരെ പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം വച്ചതിനും ഗതാഗതം തടസപ്പെടുത്തിയതിനും കേസും രെജിസ്റ്റര്‍ ചെയ്തു. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ചെന്നൈ ബാലാജി റോഡിലെ സംഭവസ്ഥലത്താണ് അമ്പരിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. കഴിഞ്ഞ ദിവസമെത്തിയ തുടര്‍ചയായ ഫോണ്‍കോളുകളെ തുടര്‍ന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. ഈ സമയം, ആറ് യുവതികള്‍ പരിസരം മറന്ന് തമ്മില്‍ത്തല്ലുന്നതാണ് വനിതാ എസ്‌ഐയും സംഘവും അവിടെ കണ്ടത്. മാത്രമല്ല, റോഡിലിറങ്ങി ഗതാഗത തടസവും സൃഷ്ടിക്കുന്നുണ്ടായിരുന്നു. 

കേറ്ററിങ് ജോലി ചെയ്യുന്ന കണ്ണകി നഗര്‍ സ്വദേശികളായ ആറ് യുവതികളാണ് ബഹളം വച്ചിരുന്നത്. ജോലിക്കുശേഷം ബാറിലെത്തി ഇവര്‍ മദ്യപിച്ചു. തുടര്‍ന്ന് അടിച്ച് ഫിറ്റായതോടെ മദ്യലഹരിയില്‍ മദ്യക്കുപ്പികളുമായി നടുറോഡിലേക്കിറങ്ങി. ഇതിനിടെയാണ് ആ ദിവസത്തെ ശമ്പളം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇവര്‍ക്കിടയില്‍ തര്‍ക്കം രൂപപ്പെട്ടത്. വാക്‌പോരും തര്‍ക്കവും പിന്നീട് കയ്യാങ്കളിയിലേക്ക് വഴിമാറുകയായിരുന്നു.

സ്ഥലത്തുണ്ടായിരുന്ന ചിലര്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും അസഭ്യവര്‍ഷമായിരുന്നു യുവതികളുടെ മറുപടി. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് നാട്ടുകാര്‍ പൊലീസിനെ വിളിച്ചത്. പൊലീസിനെ കണ്ടതോടെ കൂട്ടത്തിലുണ്ടായിരുന്ന മൂന്നു യുവതികള്‍ സ്ഥലംവിട്ടു. ബാക്കി മൂന്നുപേരും പരിസരം മറന്ന് തമ്മില്‍ത്തല്ലി. പിന്നാലെ വീണ്ടും റോഡിലിറങ്ങി. 

ഇതിനിടെ യുവതികളില്‍ ഒരാള്‍ ബസിന് മുന്നിലേക്ക് എടുത്തുചാടി. മറ്റൊരാള്‍ അതിലെ വന്ന് ഹോണ്‍ മുഴക്കിയ ലോറിയുടെ മുന്നില്‍ തൂങ്ങിയാടി. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ എത്ര ശ്രമിച്ചിട്ടും കീഴ്‌പ്പെടുത്താന്‍ കഴിയാതെ വന്നതോടെ ഒപ്പമുണ്ടായിരുന്ന പുരുഷ പൊലീസ് ഉദ്യോഗസ്ഥന്‍ ഇടപെട്ടു. എന്നാല്‍, സ്ത്രീകളെ അപമാനിക്കുന്നുവെന്ന് പറഞ്ഞ് യുവതികള്‍ അസഭ്യവര്‍ഷം നടത്തിയതോടെ ഈ ഉദ്യോഗസ്ഥന്‍ പിന്‍മാറി.

പിന്നീട് വനിതാ ഉദ്യോഗസ്ഥര്‍ തന്നെ കഷ്ടപ്പെട്ട് മൂന്നുപേരെയും കീഴ്‌പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയശേഷം യുവതികളെ അവരുടെ വീടുകളിലെത്തിച്ചു. ഇതിനിടെയാണ് കൂട്ടത്തിലുണ്ടായിരുന്ന സൊനാലി എന്ന യുവതി വീണ്ടും മദ്യപിച്ച് കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് ചാടിയത്. 

News, National, India, chennai, Humor, Case, Liquor, Police, Police men, Local-News, Social-Media, Video, Young women are drunk and loose on the road at night; One jumped from the fourth floor


മദ്യപിച്ചശേഷം പുരുഷ സുഹൃത്തുമായി കഴിഞ്ഞ ദിവസം റോഡില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വഴക്കുണ്ടായതായി പറയുന്നു. തുടര്‍ന്നാണ് നാലാം നിലയില്‍നിന്ന് ചാടിയത്. ഗുരുതരമായി പരുക്കേറ്റ യുവതി ഇപ്പോള്‍ ചികിത്സയിലാണ്. 

പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും ഗതാഗതം തടസപ്പെടുത്തിയതിനും ആറ് പേര്‍ക്കുമെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.  

Keywords: News, National, India, chennai, Humor, Case, Liquor, Police, Police men, Local-News, Social-Media, Video, Young women are drunk and loose on the road at night; One jumped from the fourth floor

Post a Comment