Follow KVARTHA on Google news Follow Us!
ad

Boxing | ലോക വനിതാ സീനിയര്‍ ബോക്‌സിങ്ങില്‍ ഇന്‍ഡ്യയുടെ നിഖാത് സരീന് സ്വര്‍ണം

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,New Delhi,News,Boxing,Sports,Winner,National,Gold,
ന്യൂഡെല്‍ഹി: (www.kvartha.com) ലോക വനിതാ സീനിയര്‍ ബോക്‌സിങ്ങില്‍ ഇന്‍ഡ്യയുടെ നിഖാത് സരീന് സ്വര്‍ണം. ഫൈനല്‍ പോരാട്ടത്തില്‍ വിയറ്റ്‌നാം താരം യുയെന്‍ തിതാമിനെയാണ് നിഖാത് മുട്ടുകുത്തിച്ചത്. 50 കിലോ വിഭാഗം പോരാട്ടത്തില്‍ 5-0നാണ് ഇന്‍ഡ്യന്‍ താരത്തിന്റെ സ്വര്‍ണകുതിപ്പ്. തുടര്‍ചയായി രണ്ടാം തവണയാണ് നിഖാത് ലോക വനിതാ സീനിയര്‍ ബോക്‌സിങ്ങില്‍ സ്വര്‍ണം നേടുന്നത്.

ലോക ബോക്‌സിങ്ങില്‍ ഒന്നിലേറെ തവണ സ്വര്‍ണം നേടിയ രണ്ടാമത്തെ ഇന്‍ഡ്യന്‍ വനിതയാണ് നിഖാത് സരീന്‍. മേരികോമാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്‍ഡ്യന്‍ താരം. ഫൈനല്‍ പോരാട്ടത്തില്‍ ആദ്യ റൗന്‍ഡില്‍ നിഖാത് സരീന്‍ ആധിപത്യം പുലര്‍ത്തിയപ്പോള്‍ രണ്ടാം റൗന്‍ഡില്‍ വിയറ്റ്‌നാം താരം മത്സരത്തില്‍ തിരിച്ചെത്തി. മൂന്നാം റൗന്‍ഡലെ പ്രകടനത്തോടെയാണ് നിഖാത് വിജയം ഉറപ്പിച്ചത്.

World Boxing Championships 2023: Nikhat Zareen wins her 2nd Gold medal, joins Mary Kom in elite Indian list, New Delhi, News, Boxing, Sports, Winner, National, Gold

വനിതാ ബോക്‌സിങ്ങില്‍ മൂന്നാം സ്വര്‍ണമാണ് നിഖാത് സരീനിലൂടെ ഇന്‍ഡ്യ സ്വന്തമാക്കിയത്. ശനിയാഴ്ച നടന്ന ഫൈനല്‍ പോരാട്ടങ്ങളില്‍ 48 കിലോഗ്രാം വിഭാഗത്തില്‍ നിതു ഗന്‍ഖാസും 81 കിലോഗ്രാം വിഭാഗത്തില്‍ സ്വീറ്റി ബുറയും ഇന്‍ഡ്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയിരുന്നു. മംഗോളിയന്‍ താരം ലുട്‌സികാന്‍ അല്‍റ്റെന്‍സെഗിനെ 5-0 ന് തോല്‍പിച്ചാണ് ഹരിയാനയിലെ ഭിവാനിയില്‍ നിന്നുള്ള ഇരുപത്തിരണ്ടുകാരി നിതു സ്വര്‍ണം നേടിയത്.

81 കിലോ വിഭാഗത്തില്‍ ചൈനയുടെ വാങ് ലിനയെ കടുത്ത പോരാട്ടത്തില്‍ 4-3നു മറികടന്നാണ് ഹരിയാന ഹിസാര്‍ സ്വദേശിനിയായ സ്വീറ്റി സ്വര്‍ണം നേടിയത്. 2014ലെ ലോക ചാംപ്യന്‍ഷിപില്‍ വെള്ളി നേടിയിരുന്ന സ്വീറ്റിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ഒളിംപിക് മെഡല്‍ ജേതാവ് ലവ്‌ലിന ബോര്‍ഗോഹെയ്‌നും ഞായറാഴ്ച ഫൈനല്‍ മത്സരത്തിന് ഇറങ്ങും. 75 കിലോ വിഭാഗത്തില്‍ ഓസ്‌ട്രേലിയയുടെ കെയ്റ്റ്‌ലിന്‍ പാര്‍കറാണ് ലവ്‌ലിനയുടെ എതിരാളി.

Keywords: World Boxing Championships 2023: Nikhat Zareen wins her 2nd Gold medal, joins Mary Kom in elite Indian list, New Delhi, News, Boxing, Sports, Winner, National, Gold.

Post a Comment