Follow KVARTHA on Google news Follow Us!
ad

House Bulldozed | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്; പ്രതിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി വനിതാ പൊലീസുകാര്‍; വൈറലായി വീഡിയോ

Women Cops Bulldoze 'Illegal' House Of Molest-Accused #ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ഭോപാല്‍: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലെ പ്രതിയുടെ വീട് വനിതാ പൊലീസുകാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം. ബലാത്സംഗക്കേസില്‍ പ്രതികളായ നാല് പേരില്‍ ഒരാളായ കൗശല്‍ കിഷോര്‍ ചൗബേ എന്നയാളുടെ വീടാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥര് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

കേസിലെ മറ്റ് മൂന്ന് പേരെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൗബെയെ പിന്നീട് അറസ്റ്റ് ചെയ്തതായി എഎന്‍ഐ റിപോര്‍ട് ചെയ്തു. കേസിലെ പ്രതിയായ ചൗബേ സര്‍കാര്‍ ഭൂമി കയ്യേറിയാണ് വീട് കെട്ടിയതെന്നും അത് ബുള്‍ഡോസര്‍ ഉപയോഗിച്ച് നീക്കം ചെയ്‌തെന്നും റാണെ സ്റ്റേഷന്‍ ഓഫിസര്‍ പ്രഷിത കുര്‍മി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 

News, National, India, Bhoppal, viral, Video, Social-Media, Police, police-station, Accused, Minor girls, Molestation, House, Women Cops Bulldoze 'Illegal' House Of Molest-Accused


'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഇയാള്‍ ഒളിവിലായിരുന്നു. അനധികൃതമായി കൈവശം വച്ചിരുന്ന ഭൂമിയിലാണ് ഇയാളുടെ വീടിരുന്നത്. ഒരു കൂട്ടം വനിതാ ഉദ്യോഗസ്ഥരാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഈ വീട് ഇടിച്ചുനിരത്തിയത്. വനിതാ ഉദ്യോഗസ്ഥര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരണം'- പ്രഷിത കുര്‍മി പറഞ്ഞു.

കഴിഞ്ഞയാഴ്ചയില്‍ ഉമേഷ് പാല്‍ വധക്കേസിലെ പ്രതിയും ഗുണ്ടാസംഘത്തിലൊരാളും രാഷ്ട്രീയക്കാരനുമായ അതിഖ് അഹ് മദിന്റെ അടുത്ത സഹായിയുടെ വീട് കനത്ത പൊലീസ് സാന്നിധ്യത്തില്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ അധികാരികള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് നീക്കിയിരുന്നു. യുപിയിലെ ബന്ദ ജില്ലയിലും സമാനമായ നടപടിയുണ്ടായി. 

Keywords: News, National, India, Bhoppal, viral, Video, Social-Media, Police, police-station, Accused, Minor girls, Molestation, House, Women Cops Bulldoze 'Illegal' House Of Molest-Accused 

Post a Comment