Follow KVARTHA on Google news Follow Us!
ad

Body Found | ബെംഗ്‌ളൂറു എസ്എംവിടി റെയില്‍വേ സ്റ്റേഷനില്‍ വീപ്പയ്ക്കുള്ളില്‍ യുവതിയുടെ അഴുകിയ മൃതദേഹം; 'കഴിഞ്ഞ 3 മാസത്തിനിടെ സമാനരീതിയില്‍ കണ്ടെത്തുന്ന മൂന്നാമത്തെ സംഭവം'; കൃത്യത്തിന് പിന്നില്‍ പരമ്പര കൊലയാളിയാണെന്ന് സംശയിക്കുന്നതായി പൊലീസ്

Woman's decomposed body found in drum at Bengaluru's SMVT station; cops suspect serial killer#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ



ബെംഗ്‌ളൂറു: (www.kvartha.com) എസ്എംവിടി റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ വീപ്പയ്ക്കുള്ളില്‍ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഏകദേശം 31നും 35നും ഇടയില്‍ പ്രായം തോന്നിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: തുണി കൊണ്ടു മൂടിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ സമാനരീതിയില്‍ കണ്ടെത്തുന്ന മൂന്നാമത്തെ സ്ത്രീയുടെ മൃതദേഹമാണ് ഇത്. ഡിസംബറില്‍ ബൈപ്പനഹള്ളിയിലും ജനുവരിയില്‍ യശ്വന്ത്പുരയിലും സ്ത്രീയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. 

തിങ്കളാഴ്ച മൂന്നു പേര്‍ ചേര്‍ന്ന് ഓടോ റിക്ഷയില്‍ റെയില്‍വേ സ്റ്റേഷന്‍ കവാടത്തിന് സമീപം വീപ്പ കൊണ്ടിറക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ട്രെയിനിലാണ് മൃതദേഹം എത്തിച്ചതെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. സൗമ്യലത അറിയിച്ചു. ഇതോടെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പരമ്പര കൊലയാളി ആകുമെന്ന സംശയത്തിലാണ് പൊലീസ്.

കഴിഞ്ഞവര്‍ഷം ഡിസംബര്‍ ആറിനാണ് ബൈപ്പനഹള്ളി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിനുള്ളിലെ കംപാര്‍ടുമെന്റിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ജനുവരി നാലിന് ബെംഗ്‌ളൂറു -യന്ത്വന്ത്പുര റെയില്‍വേ സ്റ്റേഷനില്‍ വീപ്പയ്ക്കുള്ളിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നു പേരും 30 വയസിന് മുകളില്‍ പ്രായമുള്ളവരാണ്.

News, National, India, Crime, Killed, Murder, Murder case, Police, Dead Body, Railway, Woman's decomposed body found in drum at Bengaluru's SMVT station; cops suspect serial killer


മൂന്നു കൊലപാതകങ്ങളെ സംബന്ധിച്ചും ഇതുവരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. എസ്എംവിടി, യശ്വന്ത്പുര സ്റ്റേഷനുകളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കൊലപാതക രീതിയിലെ സാമ്യം അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

എല്ലാ കൊലപാതകങ്ങളിലും ഒരു സീരിയല്‍ കിലറുടെ സാന്നിധ്യം സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വീപ്പ ഉപേക്ഷിച്ചവരെ ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്താനാണ് പൊലീസ് ശ്രമം.

Keywords: News, National, India, Crime, Killed, Murder, Murder case, Police, Dead Body, Railway, Woman's decomposed body found in drum at Bengaluru's SMVT station; cops suspect serial killer

Post a Comment