ശ്രീകൃഷ്ണ വിഗ്രഹവുമായി ഏഴു പ്രദക്ഷിണം നടത്തിയാണ് ശ്രീകൃഷ്ണനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം നിറവേറ്റിയത്. മനോഹരമായി അലങ്കരിച്ച കല്യാണ മണ്ഡപത്തിലായിരുന്നു ചടങ്ങുകൾ. യുവതിയുടെ പിതാവ് തന്നെയാണ് കാര്യങ്ങൾക്കെല്ലാം നേതൃത്വം നൽകിയത്. വിവാഹത്തിന് നടക്കാറുള്ള എല്ലാ ചടങ്ങുകളും നൃത്തവും ഇതോടൊപ്പം നടന്നു.
അതിഥികളെ ക്ഷണിക്കുകയും അവർക്കായി ഭക്ഷണം, പാനീയങ്ങൾ, സംഗീതം എന്നിവയും ഒരുക്കിയിരുന്നു. രാത്രിയോളം നീണ്ട വിവാഹ ചടങ്ങുകൾക്ക് ശേഷം വധു കൃഷ്ണ വിഗ്രഹവുമായി ജില്ലയിലെ സുഖ്‌ചെയിൻപൂർ പ്രദേശത്തുള്ള ബന്ധുക്കളുടെ വീട്ടിലേക്ക് പോയി. പിന്നീട് കൈകളിൽ ശ്രീകൃഷ്ണ വിഗ്രഹവുമായി സ്വന്തം വീട്ടിലേക്ക് മടങ്ങി.
കുട്ടിക്കാലം മുതലേ തനിക്ക് ശ്രീകൃഷ്ണനോട് അഗാധമായ അടുപ്പം ഉണ്ടായിരുന്നുവെന്ന് രക്ഷ മാധ്യമങ്ങളോട് പറഞ്ഞു. ഏറെ നാളായി ശ്രീകൃഷ്ണനെ സ്വപ്നം കാണുന്നതായും ശ്രീകൃഷ്ണൻ തന്നെ സ്വപ്നത്തിൽ രണ്ടുതവണ മാല ചാർത്തിയതായും അവർ കൂട്ടിച്ചേർത്തു. വീട്ടുകാരുടെയും ബന്ധുക്കളുടെയും സമ്മതത്തോടെയാണ് രക്ഷ ശ്രീകൃഷ്ണനെ വിവാഹം കഴിച്ചതെന്ന് മൂത്ത സഹോദരി അനുരാധ പറഞ്ഞു.
Keywords: Lucknow, National, News, Teacher, Woman, Video, Viral, Marriage, Food, Family, Top-Headlines, Woman Teacher Marries Lord Krishna With Wedding Rituals in Auraiya: Watch Video.
< !- START disable copy paste -->