Arrested | 'നൊന്തുപെറ്റ കുഞ്ഞിനെ നാലര ലക്ഷത്തിന് വിറ്റു'; യുവതിക്ക് കിട്ടിയതാകട്ടെ ഒരുലക്ഷം, ബാക്കി തുക ബ്രോകര്‍മാര്‍ പങ്കിട്ടു; അമ്മ ഉള്‍പ്പെടെ 11പേര്‍ അറസ്റ്റില്‍
Mar 24, 2023, 12:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജാര്‍ഖണ്ഡ്: (www.kvartha.com) നൊന്തുപെറ്റ കുഞ്ഞിനെ നാലര ലക്ഷത്തിന് വിറ്റെന്ന പരാതിയില്‍ അമ്മ ഉള്‍പ്പെടെ 11പേര്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്. പ്രസവിച്ച ഉടനെ തന്റെ ആണ്‍കുഞ്ഞിനെ അമ്മ ആശാദേവി വിറ്റുവെന്നാണ് പരാതി.
ഛത്ര ഡെപ്യൂടി കമീഷണര്‍ അബു ഇമ്രാന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഉടന്‍ തന്നെ പൊലീസ് നടപടിയെടുക്കുകയും 24 മണിക്കൂറിനുള്ളില്‍ ബൊകാറോ ജില്ലയില്‍ നിന്നും നവജാതശിശുവിനെ രക്ഷപ്പെടുത്തുകയും ചെയ്തുവെന്ന് സബ് ഡിവിഷനല്‍ പൊലീസ് ഓഫീസര്‍ അവിനാഷ് കുമാര്‍ പറഞ്ഞു.
ആശാ ദേവിയില്‍ നിന്ന് ഒരു ലക്ഷം രൂപ പിടിച്ചെടുത്തതായി വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പൊലീസ് വ്യക്തമാക്കി. യുവതി നല്‍കിയ തെളിവിന്റെ അടിസ്ഥാനത്തില്‍ മറ്റ് പ്രതികള്‍ കൂടി പിടിയിലാവുകയായിരുന്നു.
ഹസാരിബാഗ് ജില്ലയിലെ ബഡ്കഗാവ് ഗ്രാമത്തില്‍ നിന്നുള്ള ദമ്പതികള്‍ നവജാതശിശുവിന് 4.5 ലക്ഷം രൂപ കരാര്‍ ഉണ്ടാക്കി വില്‍പന നടത്തുകയായിരുന്നുവെന്നാണ് പരാതി. ഒരു ലക്ഷം രൂപ മാതാവിന് നല്‍കുകയും ബാക്കി തുക ബ്രോകര്‍മാര്‍ വീതിച്ചെടുക്കുകയുമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സദര്‍ ആശുപത്രിയിലെ ഡെപ്യൂടി സൂപ്രണ്ട് ഡോക്ടര്‍ മനീഷ് ലാലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഛത്ര പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് കേസെടുത്തത്.
Keywords: Woman sells newborn baby in Jharkhand for Rs 4.5 lakh, 11 arrested, Jharkhand, News, Woman, Arrested, Child, Complaint, Police, National.
ഛത്ര ഡെപ്യൂടി കമീഷണര്‍ അബു ഇമ്രാന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഉടന്‍ തന്നെ പൊലീസ് നടപടിയെടുക്കുകയും 24 മണിക്കൂറിനുള്ളില്‍ ബൊകാറോ ജില്ലയില്‍ നിന്നും നവജാതശിശുവിനെ രക്ഷപ്പെടുത്തുകയും ചെയ്തുവെന്ന് സബ് ഡിവിഷനല്‍ പൊലീസ് ഓഫീസര്‍ അവിനാഷ് കുമാര്‍ പറഞ്ഞു.
ആശാ ദേവിയില്‍ നിന്ന് ഒരു ലക്ഷം രൂപ പിടിച്ചെടുത്തതായി വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പൊലീസ് വ്യക്തമാക്കി. യുവതി നല്‍കിയ തെളിവിന്റെ അടിസ്ഥാനത്തില്‍ മറ്റ് പ്രതികള്‍ കൂടി പിടിയിലാവുകയായിരുന്നു.
സദര്‍ ആശുപത്രിയിലെ ഡെപ്യൂടി സൂപ്രണ്ട് ഡോക്ടര്‍ മനീഷ് ലാലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഛത്ര പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് കേസെടുത്തത്.
Keywords: Woman sells newborn baby in Jharkhand for Rs 4.5 lakh, 11 arrested, Jharkhand, News, Woman, Arrested, Child, Complaint, Police, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.