Follow KVARTHA on Google news Follow Us!
ad

Attacked | ഗര്‍ഭിണിയായ പഞ്ചായത് അംഗത്തിനേയും കുടുംബത്തിനേയും വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി; 4 പേര്‍ ആശുപത്രിയില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,palakkad,News,attack,Police,Complaint,Pregnant Woman,Kerala,
മുതലമട: (www.kvartha.com) ഗര്‍ഭിണിയായ പഞ്ചായത് അംഗത്തിനേയും കുടുംബത്തിനേയും വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ പരുക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മുതലമട പഞ്ചായത്തംഗം മെച്ചിപ്പാറ മലയോരത്ത് താമസിക്കുന്ന പാപ്പാന്‍ചള്ള പട്ടികവര്‍ഗ സംവരണ വാര്‍ഡിലെ അംഗം സി രാധ(27), ഭര്‍ത്താവ് സുധീഷ്(30), ഭര്‍തൃമാതാവ് സുലോചന(51), പിതാവ് കൃഷ്ണന്‍കുട്ടി(54) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കഴിഞ്ഞദിവസമാണ് ആക്രമണം നടന്നത്. ഒമ്പതംഗസംഘം വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ കൊല്ലങ്കോട് പൊലീസ് കേസെടുത്തു

സംഭവത്തെ കുറിച്ച് കൊല്ലങ്കോട് പൊലീസ് പറയുന്നത്:


ഞായറാഴ്ച വൈകിട്ട് സുധീഷിന്റെ അമ്മാവന്റെ മകന്‍ സനൂഷ് സഞ്ചരിച്ച ബൈകും മുതലമട പള്ളത്തെ യുവാക്കള്‍ സഞ്ചരിച്ച ബൈകും മുതലമട നിലംപതിയില്‍ കൂട്ടിയിടിച്ചിരുന്നു. അപകടത്തില്‍ സനൂഷിന്റെ താടിയെല്ലിനും കൂടെയുണ്ടായിരുന്ന മലപ്പുറം സ്വദേശിയുടെ കാലിന്റെ എല്ലിനും പൊട്ടല്‍ സംഭവിച്ചു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചത്.

Woman panchayat member and other 3 attacked, Palakkad, News, Attack, Police, Complaint, Pregnant Woman, Kerala

ഒത്തുതീര്‍പിനെന്നപേരില്‍ വീട്ടിലെത്തിയവരാണ് രാധയേയും ബന്ധുക്കളേയും മര്‍ദിച്ചത്. സൈകിള്‍ ചെയിന്‍ ഉള്‍പെയുള്ളവ ഉപയോഗിച്ചായിരുന്നു ആക്രമിച്ചതെന്ന് രാധ പറഞ്ഞു. തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയവര്‍ക്കെതിരെ ശക്തമായ നിയമ നടപടി എടുത്തില്ലെങ്കില്‍ പട്ടികവര്‍ഗ കമിഷനെ സമീപിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Keywords: Woman panchayat member and other 3 attacked, Palakkad, News, Attack, Police, Complaint, Pregnant Woman, Kerala.

Post a Comment