Follow KVARTHA on Google news Follow Us!
ad

HC Verdict | ഒരു സ്ത്രീയും പുരുഷനും ഒപ്പം താമസിച്ചു എന്നത് ലൈംഗിക ബന്ധത്തിന് സമ്മതം നൽകിയിട്ടുണ്ടെന്ന് അനുമാനിക്കാനാവില്ലെന്ന് ഹൈകോടതി

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍Woman in Company of Man Not Basis To Infer Consent for This Relation, Says Delhi High Court
ന്യൂഡെൽഹി: (www.kvartha.com) ഒരു സ്ത്രീ പുരുഷനോടൊപ്പം സഹവസിക്കാൻ സമ്മതിച്ചാൽ അവൾ ലൈംഗിക ബന്ധത്തിന് സമ്മതം നൽകിയിട്ടുണ്ടെന്ന് അനുമാനിക്കാനാവില്ലെന്ന് ഡെൽഹി ഹൈകോടതി. സഹവാസത്തിനുള്ള സമ്മതവും ലൈംഗിക ബന്ധത്തിനുള്ള സമ്മതവും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് അനുപ് ജയറാം ഭംഭാനി നിരീക്ഷിച്ചു. ചെക്ക് സ്വദേശിനിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ കുറ്റാരോപിതന് ജാമ്യം നിഷേധിച്ച് കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.

ഭർത്താവിന്റെ മരണശേഷം ആചാരാനുഷ്ഠാനങ്ങൾ നടത്താൻ സഹായിക്കുന്നതിനായി ആത്മീയ ഗുരുവായി എത്തിയ ഇയാൾ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്. 2019-ൽ ഡെൽഹിയിലെ ഹോസ്റ്റലിൽ വെച്ച് ഇയാൾ ഇരയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പ്രയാഗ്‌രാജിലും ബിഹാറിലും വെച്ച് ശാരീരിക ബന്ധത്തിലേർപ്പെടുകയും ചെയ്തുവെന്നാണ് ആരോപണം. ഇന്ത്യൻ ശിക്ഷാ നിയമം 354, 376 വകുപ്പുകൾ പ്രകാരം കഴിഞ്ഞ വർഷം മാർച്ചിൽ കേസ് രജിസ്റ്റർ ചെയ്യുകയും 2022 മെയ് മാസത്തിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. തുടർന്നാണ് ജാമ്യം തേടി കുറ്റാരോപിതൻ കോടതിയെ സമീപിച്ചത്.

New Delhi, National, News, Woman, Man, High Court, Justice, Case, Bail, Court, Top-Headlines, Woman in Company of Man Not Basis To Infer Consent for This Relation, Says Delhi High Court.

ഇരയ്ക്ക് പ്രായപൂർത്തി ആയിട്ടുണ്ടെന്നും ശാരീരിക ബന്ധങ്ങൾ തികച്ചും ഉഭയസമ്മതപ്രകാരമാണെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. കുറ്റാരോപിതൻ ഇരയെ ബന്ദിയാക്കിയെന്നോ ബലപ്രയോഗിച്ച് ഒപ്പം യാത്ര ചെയ്യാൻ നിർബന്ധിതയായെന്നോ എവിടെയും ആരോപിക്കപ്പെട്ടിട്ടില്ലെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഉഭയസമ്മതപ്രകാരമാണെന്നതിന് ഈ വസ്തുത മാത്രം നിർണായകമാകില്ലെന്നും കോടതി നിരീക്ഷിച്ചു. മരിച്ചുപോയ ഭർത്താവിന്റെ അന്ത്യകർമങ്ങളും ചടങ്ങുകളും നടത്താൻ വിവിധ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ പ്രതിക്കൊപ്പം പോകാൻ ഇര സമ്മതിച്ചതുകൊണ്ടുമാത്രം അവൾ അയാളുമായി ലൈംഗികബന്ധത്തിന് സമ്മതം മൂളിയെന്ന് അർഥമാക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി .

Keywords: New Delhi, National, News, Woman, Man, High Court, Justice, Case, Bail, Court, Top-Headlines, Woman in Company of Man Not Basis To Infer Consent for This Relation, Says Delhi High Court.
< !- START disable copy paste -->

Post a Comment