ബന്ധുവായ സ്ത്രീ പല തവണ ഫോണില്‍ വിളിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവരുടെ സഹോദരന്റെ മകനെ വിളിച്ച് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ നടുത്തളത്തില്‍ ഇവരെ മരിച്ച നിലയില്‍ കാണുന്നത്.
തലശ്ശേരി പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തിന് രണ്ട് ദിവസമെങ്കിലും പഴക്കമുണ്ടെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിനായി തലശ്ശേരി ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
പൊലീസ് പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ മരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളൂ. വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
Keywords: Woman Found Dead in House, Thalassery, News, Police, Dead Body, Obituary, Kerala.