Follow KVARTHA on Google news Follow Us!
ad

Video | വേദിയില്‍ തലകുത്തി മറിഞ്ഞ് പെണ്‍കുട്ടി; സംഭവം ബിരുദദാന ചടങ്ങിനിടെ; വൈറലായി വീഡിയോ

Woman does a backflip at her graduation ceremony, netizens call her 'awesome'#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

വാഷിങ്ടന്‍: (www.kvartha.com) ബിരുദദാന ചടങ്ങിന്റെ വേദിയില്‍ വ്യത്യസ്തമായ രീതിയില്‍ സന്തോഷം പ്രകടിപ്പിച്ച് പെണ്‍കുട്ടി. ചൈനക്കാരിയായ ചെന്‍യിനിങ് (24) ആണ് തന്റെ ബിരുദദാന ചടങ്ങിനിടെ വേദിയില്‍ വച്ച് തലകുത്തി മറിഞ്ഞത്. യുകെയിലാണ് സംഭവം. 

നൃത്തവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ചെന്‍ വിശിഷ്ടാതിഥിക്ക് ഹസ്തദാനം നല്‍കുന്നതിനായി തലകുത്തിമറിഞ്ഞാണ് മുന്നോട്ടുവന്നത്. ഇത് കണ്ട് വേദിയിലുണ്ടായിരുന്നവരെല്ലാം ഒരു നിമിഷത്തേക്ക് അമ്പരന്നു. തൊട്ടു പിന്നാലെ വിശിഷ്ടാതിഥി പുഞ്ചിരിയോടെ ചെന്നിന് കൈകൊടുത്തു. ചുറ്റുമുണ്ടായിരുന്നവരെല്ലാം നിറഞ്ഞ കയ്യടിയോടെ അത് ആസ്വദിക്കുകയും ചെയ്തു. 

News, World, international, Washington, Study, Education, Student, Video, Dance, Twitter, Social-Media, Woman does a backflip at her graduation ceremony, netizens call her 'awesome'



'ബാക് ഫ്ളിപ്സ്' ചെയ്യുന്ന പെണ്‍കുട്ടിയുടെ വീഡിയോ സൈബര്‍ ലോകത്ത് വൈറലാകുകയാണ്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. പഠിച്ച വിഷയത്തിലെ വൈദഗ്ധ്യം ഇതിലും നന്നായി പ്രകടിപ്പിക്കാനാവുമോ എന്നാണ് വീഡിയോ കണ്ട ആളുകള്‍ പ്രതികരിച്ചത്.

Keywords: News, World, international, Washington, Study, Education, Student, Video, Dance, Twitter, Social-Media, Woman does a backflip at her graduation ceremony, netizens call her 'awesome'

Post a Comment