Accidental Death | ചെങ്ങളായിയില്‍ സ്കൂടര്‍ യാത്രക്കാരിയായ യുവതി ലോറിയിടിച്ച് മരിച്ചു;ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
Mar 12, 2023, 22:47 IST
തളിപറമ്പ്: (www.kvartha.com) ശ്രീകണ്ഠാപുരം- ഇരിട്ടി സംസ്ഥാന പാതയില്‍ ചെങ്ങളായി ടൗണിന് സമീപം സ്കൂടറില്‍ ലോറിയിടിച്ച് യുവതി മരിച്ചെന്ന സംഭവത്തില്‍ ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വളക്കൈ അടിച്ചിക്കാമലയിലെ ജലീല്‍ - സഊദക് ദമ്പതികളുടെ മകള്‍ കുന്നുംപുറത്ത് വീട്ടില്‍ ജസീലയാണ്(23) മരിച്ചത്. ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് അപകടം.
ശ്രീകണ്ഠാപുരത്ത് നിന്നും ജസീലയും പിതാവും സ്കൂടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ അമിത വേഗതയില്‍ വന്ന ലോറി പുറകിലിടിച്ചു തെറിപ്പിക്കുകയായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന നിടുവാലൂര്‍ സ്വദേശി റമീസ് ആണ് ജസീലയുടെ ഭര്‍ത്താവ്.
സഹോദരങ്ങള്‍: സഹദ്, ഫാത്വിമ, ശമീല്‍. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് മോര്‍ചറിയില്‍. സംഭവത്തില്‍ ശ്രീകണ്ഠാപുരം പൊലീസ് ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Keywords: Woman Died In Road Accident, Kannur, News, Accident, Accidental Death, Police, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.