പാലക്കാട്: (www.kvartha.com) പ്രസവത്തിനിടെ യുവതി മരിച്ചു. അകത്തേത്തറ ധോണി പാപ്പാടി ശ്രീവത്സത്തില്‍ സിജിലിന്റെ ഭാര്യ വിനീഷയാണ് (30) മരിച്ചത്. പ്രസവത്തിനായി വെള്ളിയാഴ്ചയാണ് വിനീഷയെ പാലക്കാട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഉച്ചയോടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും കുഞ്ഞിന് ശ്വസന പ്രശ്ങ്ങളുണ്ടെന്ന് കണ്ടത്തിയതിനെ തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം കൂടുതല്‍ സൗകര്യമുള്ള നഗരത്തിലെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇതിനിടയില്‍ യുവതിയുടെ ആരോഗ്യനില മോശമാവുകയും രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് നഗരത്തിലെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ മരണം സംഭവിച്ചു. കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.
യുവതിയുടെ മരണത്തില്‍ ചികിത്സാ പിഴവുണ്ടെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. പാപ്പാടി വത്സന്റേയും ബിജിയുടേയും മകളാണ് വിനീഷ. ചാലക്കുടി സ്വദേശിയായ സിജിനും വിനീഷയും ഗള്‍ഫില്‍ നിന്ന് രണ്ടു മാസം മുമ്പ് നാട്ടിലെത്തിയതാണ്.
Keywords:
Woman died during childbirth, Palakkad, News, Dead, Pregnant Woman, Hospital, Treatment, Child, Kerala, Allegation.