നായ്ക്കളില്‍ നിന്ന് രക്ഷപ്പെടാനായി മകന്‍ പെട്ടെന്ന് വണ്ടിയുടെ വേഗത കൂട്ടിയതോടെ തേന്‍മൊഴി താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തലക്ക് സാരമായ പരുക്കേറ്റ തേന്‍മൊഴിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അപകടമരണത്തിന് പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു.
പ്രദേശത്തെ തെരുവുനായ ശല്യത്തെക്കുറിച്ച് റിപോര്‍ട് തയാറാക്കുമെന്ന് പൊലീസ് അറിയിച്ചു. ജനുവരിയിലും സമാനമായ സംഭവത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് പരുക്കേറ്റിരുന്നു. തെരുവുനായ് ശല്യത്തെക്കുറിച്ച് പ്രദേശവാസികള്‍ പലതവണ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജനുവരി 31ന് സാമൂഹിക പ്രവര്‍ത്തകന്‍ വി സന്താനത്തിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ തമ്പരം കോര്‍പറേഷന്‍ സോണല്‍ ഓഫീസിന് മുന്നില്‍ സമരം ചെയ്തിരുന്നു.
Keywords: Woman died after falling from bike while being chased by stray dogs, Chennai, News, Obituary, Injured, Hospital, Treatment, Dead, National.