Kaustav Bagchi | മമത അധികാരത്തില്‍ നിന്നും പുറത്ത് പോകുന്നത് വരെ മുടി വളര്‍ത്തില്ലെന്ന ശപഥവുമായി കോണ്‍ഗ്രസ് വക്താവ്; തീരുമാനം ജയിലില്‍ നിന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ

 


കൊല്‍കത: (www.kvartha.com) മമത അധികാരത്തില്‍ നിന്നും പുറത്ത് പോകുന്നത് വരെ മുടി വളര്‍ത്തില്ലെന്ന ശപഥവുമായി കോണ്‍ഗ്രസ് വക്താവ് കൗസ്തവ് ബാഗി. മമത ബാനര്‍ജിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് അറസ്റ്റിലായ കൗസ്തവ് ബാഗി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചത്.

1000 രൂപയുടെ പേഴ്‌സനല്‍ ബോണ്ടിലാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. കോടതിയില്‍ നിന്നും പുറത്ത് വന്നതിന് പിന്നാലെ ബാഗി മൊട്ടയടിക്കുകയായിരുന്നു. ഒരു രേഖയും ഇല്ലാതെയാണ് പൊലീസ് പുലര്‍ചെ മൂന്ന് മണിക്ക് എന്റെ വീട്ടിലെത്തിയത്. തുടര്‍ന്ന് മണിക്കൂറുകള്‍ ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്തു.

Kaustav Bagchi | മമത അധികാരത്തില്‍ നിന്നും പുറത്ത് പോകുന്നത് വരെ മുടി വളര്‍ത്തില്ലെന്ന ശപഥവുമായി കോണ്‍ഗ്രസ് വക്താവ്; തീരുമാനം ജയിലില്‍ നിന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ

എന്നാല്‍ എന്നെ അറസ്റ്റ് ചെയ്തവര്‍ വൈകാതെ തന്നെ കോടതിയുടെ സംഗീതം കേള്‍ക്കുമെന്ന് ബാഗി പറഞ്ഞു. ബുര്‍ടോള പൊലീസ് സ്റ്റേഷനില്‍ സുമിത് സിങ് എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിതഗ്രാഹ് പൊലീസിനൊപ്പമെത്തിയാണ് കോണ്‍ഗ്രസ് വക്താവിനെ അറസ്റ്റ് ചെയ്തത്.

ബാഗിയെ 10 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ബാഗിക്കായി സിപിഎം നേതാവായ ബികാസ് രഞ്ജന്‍ ഭട്ടാചാര്യയാണ് കോടതിയില്‍ ഹാജരായത്. നേരത്തെ ബാഗി മമത ബാനര്‍ജിയെ വ്യക്തിപരമായി ആക്ഷേപിച്ചതായുള്ള പരാതിയും ഉയര്‍ന്നിരുന്നു.

Keywords: ‘Will not grow my hair back till Mamata Banerjee': Congress Kaustav Bagchi shaves head outside court after release, Kolkata, News, Arrest, Court, Bail, Mamata Banerjee, Court, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia