Follow KVARTHA on Google news Follow Us!
ad

Harthal | ആറളത്തെ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം; ബിജെപി ആറളം പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കും

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Harthal,Dead,BJP,Kerala,
പേരാവൂര്‍: (www.kvartha.com) ആറളം പുനരധിവാസ മേഖലയില്‍ ആദിവാസി യുവാവിനെ കാട്ടാന ചവുട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ആറളം പഞ്ചായത് കമിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച ആറളം പഞ്ചായതില്‍ ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍.

വാഹനങ്ങളെയും ഹോടെലുകളെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലിന്റെ ഭാഗമായി പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ കരിദിനവും ആചരിക്കുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു. അതേ സമയം കണ്ണൂരിന്റെ മലയോര മേഖലയില്‍ ഒരു ജീവന്‍ കൂടി കാട്ടാനയുടെ ആക്രമണത്തില്‍ പൊലിഞ്ഞത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

ഇരിട്ടി മേഖലയിലെ സര്‍കാര്‍ ഉടമസ്ഥതയിലുള്ള ആറളം ഫാമില്‍ വിറക് ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിനെയാണ് പിന്തുടര്‍ന്ന് കൊലവിളിയുമായെത്തിയ കാട്ടാന ചവിട്ടിക്കൊന്നത്. ആറളം ഫാമിലെ പത്താം ബ്ലോകിലെ രഘുവാണ് (43)അതിദാരുണമായി കൊല്ലപ്പെട്ടത്. വെളളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.

Wild elephant tramples tribal man to death at Aralam farm; BJP will observe Hartal, Kannur, News, Harthal, Dead, BJP, Kerala

വിറക് ശേഖരിക്കാനായി പോയ ആദിവാസി യുവാവാണ് കൊല്ലപ്പെട്ടത്. ഒരു സംഘമായാണ് ഇവര്‍ വിറക് ശേഖരിക്കാനായി പോയത്. മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്‍നിരയിലായിരുന്നു രഘു. ആക്രമണത്തില്‍ സാരമായി പരുക്കേറ്റ രഘുവിനെ പേരാവൂരിലെ താലൂക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം പേരാവൂര്‍ താലൂക് ആശുപത്രിയല്‍ നിന്നും പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ടത്തിനായി കൊണ്ടുപോയി. ഇതിനകം ആറളം ഫാമിലെ വിവിധ ബ്ലോകുകളിലായി 12 പേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Keywords: Wild elephant tramples tribal man to death at Aralam farm; BJP will observe Hartal, Kannur, News, Harthal, Dead, BJP, Kerala.

Post a Comment