SWISS-TOWER 24/07/2023

Plastic bottles | പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം കുടിക്കാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക! സ്ത്രീകളിൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കൂടുതലെന്ന് ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) പ്ലാസ്റ്റിക് അല്ലെങ്കിൽ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിക്കുന്ന സ്ത്രീകളിൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കൂടുതൽ വർധിപ്പിക്കുന്നതായി ഗവേഷണ റിപ്പോർട്ട്. നിലവിൽ ഇന്ത്യയിൽ ഏകദേശം എട്ട് കോടി ആളുകൾ പ്രമേഹബാധിതരാണെന്നും മുന്നോട്ട് പോകുമ്പോൾ ഈ കണക്ക് ഇനിയും വർധിക്കുമെന്നും വിദഗ്ധർ പറയുന്നു. 2045 ആകുമ്പോഴേക്കും 13 കോടി പ്രമേഹ രോഗികൾ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഗ്ലോബൽ ഡയബറ്റിക് കമ്മ്യൂണിറ്റിയുടെ വെബ്‌സൈറ്റ് അനുസരിച്ച്, സ്ത്രീകൾ പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കുടിച്ചാൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കൂടുതൽ വർധിക്കുമെന്ന് വെളിപ്പെടുത്തുന്നു.

പഠനമനുസരിച്ച്, പ്ലാസ്റ്റിക്കിൽ ഫാത്താലേറ്റ്സ് (Phthalates) എന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്, ഇത് സ്ത്രീകളിൽ പ്രമേഹ സാധ്യത വർധിപ്പിക്കുന്നുവെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. വിദഗ്ധരുടെ അഭിപ്രായത്തിൽ പ്ലാസ്റ്റിക്കിൽ കാണുന്ന അപകടകരമായ ഒരു കൂട്ടം രാസവസ്തുക്കളാണ് ഫാത്താലേറ്റ്സ്.
പ്ലാസ്റ്റിക്കിന്റെ വഴക്കവും ഈടുതലും വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഫാത്താലേറ്റ്സ്, ശരീരത്തിന്റെ ഹോർമോണുകളെ തടസപ്പെടുത്തുകയും പൊണ്ണത്തടി, പ്രമേഹം, പ്രത്യുൽപാദന വൈകല്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

Plastic bottles | പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം കുടിക്കാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക! സ്ത്രീകളിൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കൂടുതലെന്ന് ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്

വിവിധ രാജ്യങ്ങളിലായി 1300 സ്ത്രീകളിലാണ് പഠനം നടത്തിയത്. ഗവേഷകരുടെ സംഘം ആറ് വർഷമായി സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചു. 30 മുതൽ 63 ശതമാനം വരെ സ്ത്രീകളിൽ ഫാത്താലേറ്റ്സ് രാസവസ്തുക്കൾ പ്രമേഹ സാധ്യത വർധിപ്പിക്കുന്നുവെന്ന് പഠനം കണ്ടെത്തി. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കണമെന്നാണ് ഗവേഷകർ നൽകുന്ന ഉപദേശം.

Keywords: New Delhi, News, National, Plastic, Drinking Water, Women, Report, Patient, Health, Investigates, Top-Headlines,  Why you should strictly avoid drinking water from plastic bottles.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia