Follow KVARTHA on Google news Follow Us!
ad

Auto driver | 'ഇത് കര്‍ണാടകയാണ്, ഞാന്‍ എന്തിന് ഹിന്ദിയില്‍ സംസാരിക്കണം; യാത്രക്കാരോട് കയര്‍ക്കുന്ന ഓടോറിക്ഷാ ഡ്രൈവറുടെ വീഡിയോ വൈറല്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,Bangalore,News,Video,Social Media,Auto Driver,Karnataka,National,
ബെംഗ്ലൂര്‍: (www.kvartha.com) ഇത് കര്‍ണാടകയാണ്, ഞാന്‍ എന്തിന് ഹിന്ദിയില്‍ സംസാരിക്കണം, ഹിന്ദി സംസാരിക്കാന്‍ ആവശ്യപ്പെട്ട യാത്രക്കാരോട് കയര്‍ക്കുന്ന ഓടോറിക്ഷാ ഡ്രൈവറുടെ വീഡിയോ വൈറല്‍. ട്വിറ്ററില്‍ ഇതിനകം തന്നെ നിരവധി പേരാണ് വീഡിയോ കണ്ടുകഴിഞ്ഞത്.

യാത്രക്കാരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാത്ത ഓടോറിക്ഷാ ഡ്രൈവറെ പലരും അഭിനന്ദിച്ചിട്ടുണ്ട്. എന്നാല്‍, ഇരുകൂട്ടരും തമ്മിലുള്ള വാദപ്രതിവാദത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വീഡിയോയില്‍ വ്യക്തമല്ല. ബെംഗ്ലൂരില്‍ നിന്നുള്ള വീഡിയോ ആണിത്.

'ഇത് കര്‍ണാടകയാണ്, നിങ്ങള്‍ കന്നഡയില്‍ സംസാരിക്കണം' എന്ന് ഓടോറിക്ഷ ഡ്രൈവര്‍ സ്ത്രീകളോട് പറയുന്നതോടെയാണ് വീഡിയോയുടെ തുടക്കം. നിങ്ങള്‍ ഉത്തരേന്‍ഡ്യക്കാരാണ്. നിങ്ങള്‍ എന്തിനാണ് കര്‍ണാടകയില്‍ വന്നത് എന്നും ഡ്രൈവര്‍ ചോദിച്ചു.

'Why should I speak Hindi?' : Auto driver lashes out at passenger. Video, Bangalore, News, Video, Social Media, Auto Driver, Karnataka, National.

'ഇല്ല, ഞങ്ങള്‍ കന്നഡ സംസാരിക്കില്ല. ഞങ്ങള്‍ എന്തിന് കന്നഡയില്‍ സംസാരിക്കണം എന്നായിരുന്നു യാത്രക്കാരുടെ മറുപടി. ഇതോടെ പ്രകോപിതനായ ഓടോറിക്ഷാ ഡ്രൈവര്‍ വാഹനം നിര്‍ത്തി. 'ഇത് ഞങ്ങളുടെ ഭൂമിയാണ്, നിങ്ങളുടെ ഭൂമിയല്ല. ഞാന്‍ എന്തിന് ഹിന്ദിയില്‍ സംസാരിക്കണം എന്ന് ചോദിച്ചു. സ്ഥിതി പന്തിയല്ല എന്ന് മനസിലാക്കിയ യാത്രക്കാര്‍ ഉടന്‍ തന്നെ ഓടോറിക്ഷയില്‍നിന്നും ഇറങ്ങി പോകുന്നതും വീഡിയോയില്‍ കാണാം. വിഷയം കര്‍ണാടകയില്‍ വലിയ ചര്‍ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

Keywords: 'Why should I speak Hindi?' : Auto driver lashes out at passenger. Video, Bangalore, News, Video, Social Media, Auto Driver, Karnataka, National.

Post a Comment