Shikhar Dhawan | വിവാഹ ബന്ധത്തിന്റെ കാര്യത്തില്‍ തന്റെ തീരുമാനങ്ങള്‍ തെറ്റിപ്പോയി; തിടുക്കപ്പെട്ട് ആരും വൈവാഹിക ജീവിതത്തിലേക്ക് പോകരുത്; കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞ് ശിഖര്‍ ധവാന്‍
Mar 26, 2023, 18:21 IST
മുംബൈ: (www.kvartha.com) കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചു തുറന്നു പുറഞ്ഞ് ഇന്‍ഡ്യന്‍ ക്രികറ്റ് താരം ശിഖര്‍ ധവാന്‍. ഭാര്യ ഐഷ മുഖര്‍ജിയുമൊത്തുള്ള ഒമ്പതുവര്‍ഷക്കാലത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ഏകദേശം ഒരു വര്‍ഷത്തിനു ശേഷമാണ് താരം തന്റെ വിവാഹത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയത്. വിവാഹ ബന്ധത്തിന്റെ കാര്യത്തില്‍ തന്റെ തീരുമാനങ്ങള്‍ തെറ്റിപ്പോയെന്ന് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ധവാന്‍ പറഞ്ഞത്.
ആരെയും കുറ്റപ്പെടുത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അന്തിമ തീരുമാനം ഓരോരുത്തരുടേതുമാണ്. വിവാഹ ജീവിതത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പരാജയത്തിനു കാരണം. വിവാഹ മോചന കേസ് നടക്കുകയാണ്. നാളെ മറ്റൊരു വിവാഹത്തിലേക്കു പോകേണ്ടിവന്നാല്‍ കുറച്ചുകൂടി ശ്രദ്ധിച്ച് തീരുമാനങ്ങളെടുക്കുമെന്നും ധവാന്‍ വെളിപ്പെടുത്തി.
ധവാന്റെ വാക്കുകള്‍ ഇങ്ങനെ:
'ബന്ധങ്ങളിലേക്ക് പോകുമ്പോള്‍ യുവാക്കള്‍ അവരുടെ പങ്കാളിയോടൊപ്പമുള്ള നിമിഷങ്ങള്‍ ആസ്വദിക്കുന്നുണ്ടോയെന്നു തിരിച്ചറിയണം. തിടുക്കത്തില്‍ വൈകാരികമായി തീരുമാനങ്ങളെടുത്ത് വിവാഹത്തിലേക്ക് പോകരുത്. എങ്ങനെയുള്ള പെണ്‍കുട്ടിയാണ് എന്റെ ജീവിതത്തിലേക്കു വരേണ്ടതെന്ന കാര്യം ഞാനിപ്പോള്‍ തിരിച്ചറിയുന്നുണ്ട്.
2012ലാണ് ഐഷ മുഖര്‍ജിയും ശിഖര്‍ ധവാനും വിവാഹിതരായത്. ഓസ്‌ട്രേലിയയിലെ മെല്‍ബണിലെ കിക് ബോക്‌സറായിരുന്നു ഐഷ. ധവാനേക്കാള്‍ 12 വയസ്സ് അധികമുണ്ടായിരുന്ന ഐഷയ്ക്ക് ആദ്യ വിവാഹത്തില്‍ രണ്ട് പെണ്‍മക്കളുമുണ്ട്. 2021 സെപ്റ്റംബറിലാണ് ഐഷയും ധവാനും പിരിഞ്ഞു താമസിക്കാന്‍ തുടങ്ങിയത്.
Keywords: When I fell in love, I couldn't see: Shikhar Dhawan breaks silence on his separation from wife Aesha, Mumbai, News, Marriage, Sports, Cricket, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.