ബെംഗ്ലൂറു: (www.kvartha.com) വനിത ദിനത്തോട് അനുബന്ധിച്ച് നടത്തിയ എക്‌സിബിഷന്‍ സന്ദര്‍ശിക്കുന്നതിനിടെ കച്ചവടം നടത്തുന്ന സ്ത്രീക്കെതിരെ ആക്രോശവുമായി ബിജെപി എംപി. കൊലാര്‍ ജില്ലയില്‍ നിന്നുള്ള എംപി മുനിസ്വാമിയാണ് മോശം പരാമര്‍ശങ്ങള്‍ നടത്തി വനിതാദിനത്തില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. കച്ചവടം നടത്തുന്ന സ്ത്രീയോട് സിന്ദൂരമിടാനാണ് എംപിയുടെ ആക്രോശം.
എംപിയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പ്രസ്താവനയെ അപലപിച്ച കോണ്‍ഗ്രസ് ഇത് ബിജെപിയുടെ സംസ്‌കാരമാണെന്ന് കുറ്റപ്പെടുത്തി. എംപിക്കെതിരെ കാര്‍ത്തി ചിദംബരവും രംഗത്തെത്തി. ഇതാണ് ഹിന്ദുത്വയുടെ ഇറാന്‍. ബിജെപിയുടെ ആയത്തുലമാര്‍ അവരുടെ രീതിയില്‍ സദാചാര പൊലീസിങ് നടത്തുകയാണെന്ന് കാര്‍ത്തി ചിദംബരം വിമര്‍ശിച്ചു.
Keywords: 'Wear a bindi first': Karnataka BJP MP yells at female vendor on women's day, Bangalore, News, BJP, Women's-Day, Video, Twitter, National."Wear a Bindi first. Your husband is alive, isn't he. You have no common sense" says this #BJP MP #Muniswamy to a woman vendor.#Karnataka #Kolar #WomensDay pic.twitter.com/YSedSDbZZB
— Hate Detector 🔍 (@HateDetectors) March 9, 2023