ബ്രസല്‍സ്: (www.kvartha.com) കരിങ്കടലിന് മുകളില്‍ റഷ്യന്‍ യുദ്ധവിമാനവും യുഎസ് ഡ്രോണും കൂട്ടിയിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. യുഎസിന്റെ ആളില്ലാ നിരീക്ഷണവിമാനവുമായാണ് റഷ്യന്‍ യുദ്ധവിമാനം കൂട്ടിയിടിച്ചത്. ചൊവ്വാഴ്ച രാജ്യാന്തര വ്യോമ മേഖലയില്‍ പതിവ് നിരീക്ഷണപ്പറക്കലിനിടെ നടന്ന അപകടത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
റഷ്യയുടെ സുഖോയ്27 യുദ്ധവിമാനം പാഞ്ഞുവന്ന് യുഎസിന്റെ എംക്യു9 റീപര്‍ നിരീക്ഷണവിമാനത്തില്‍ ഇടിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്. കൂട്ടിയിടിക്ക് മുന്‍പ് പലതവണ റഷ്യയുടെ യുദ്ധവിമാനം അപകടരമായി എംക്യു 9ന് മുന്‍പില്‍ പറന്നതായി യുഎസ് സൈന്യം വ്യക്തമാക്കി.
അപകടത്തില്‍ എംക്യു9 പൂര്‍ണമായും തകര്‍ന്നെന്ന് യുഎസ് വ്യോമസേനയുടെ യൂറോപ് ആന്‍ഡ് എയര്‍ ഫോഴ്‌സസ് ആഫ്രിക കമാന്‍ഡര്‍ ജെനറല്‍ ജയിംസ് ഹെകര്‍ പറഞ്ഞു. റഷ്യയുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
BREAKING: U.S. military releases dramatic declassified video taken by MQ-9 Reaper drone that shows the moment that a Russian Su-27 fighter jet collided with it after attempting to spray the drone with jet fuel. https://t.co/XGoVQN7ppJ pic.twitter.com/X9vH6qtFGf
— ABC News (@ABC) March 16, 2023
Keywords: News, World, international, Video, Social-Media, Top-Headlines, Flight, Watch: Video Of Russian Fighter Jet Colliding With US Drone Over Black Sea