Follow KVARTHA on Google news Follow Us!
ad

Food Startup | ഇന്ത്യയിലെ ആദ്യത്തെ ആളില്ലാ ഭക്ഷണ ശാല ആരംഭിച്ച് ഒരു സ്റ്റാർട്ടപ്പ്; ബിരിയാണി മിനിറ്റുകൾക്കുള്ളിൽ സ്വന്തമാക്കാം; വീഡിയോ

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍WATCH: Chennai-Based Food Startup launches India's first unmanned Takeaway
ചെന്നൈ: (www.kvartha.com) പുത്തൻ അനുഭവം പകർന്ന് ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കൊളത്തൂരിൽ ആദ്യത്തെ ആളില്ലാ ഭക്ഷണ ശാല ആരംഭിച്ചു. ബായ് വീട്ടു കല്യാണം (ദി ബിവികെ ബിരിയാണി) എന്ന സ്ഥാപനമാണ് പുതിയ പരീക്ഷണം നടത്തുന്നത്. കൽക്കരിയും വിറകും ഉപയോഗിച്ച് തയ്യാറാക്കുന്ന പ്രീമിയം വിവാഹ ശൈലിയിലുള്ള ബിവികെയുടെ ബിരിയാണി ജനപ്രിയമാണ്. ചെന്നൈയിലെ കടയിൽ 32 ഇഞ്ച് സ്‌ക്രീനുകൾ ഓർഡർ നൽകാനായി സജ്ജീകരിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് മെനു കാണാനും ഓർഡറുകൾ നൽകാനും ക്യൂആർ കോഡുകൾ സ്‌കാൻ ചെയ്‌തോ കാർഡുകൾ ഉപയോഗിച്ചോ പേയ്‌മെന്റുകൾ നടത്താനും കഴിയും. എല്ലാം ഏതാനും മിനിറ്റുകൾക്കുള്ളിൽ സാധ്യമാകുമെന്നതാണ്പ്രത്യേകത.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ഒരു ഉപഭോക്താവ് ഡിജിറ്റൽ മെനുവിൽ ബ്രൗസ് ചെയ്യുന്നതും ഓർഡർ നൽകുന്നതും പണമടയ്ക്കുന്നതും തയ്യാറായിക്കഴിഞ്ഞതിന് ശേഷം ടച്ച് സ്‌ക്രീനിൽ 'ഓപൺ ഡോർ' ഓപ്ഷൻ ടാപ്പുചെയ്ത് ഭക്ഷണമടങ്ങിയ പെട്ടി ശേഖരിക്കുന്നതും കാണാം. ഫുഡ് വേട്ടൈ എന്ന ഫുഡ് ബ്ലോഗറാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഓർഡർ നൽകി നാല് മിനിറ്റിനുള്ളിൽ ഭക്ഷണം ലഭിച്ചതായി വീഡിയോയിൽ അദ്ദേഹം പറഞ്ഞു.

Chennai, National, News, Video, Food, Order, Social Media, Digital, Instagram, Top-Headlines, Testing, Customers, QR Codes, Payments, Drinks, WATCH: Chennai-Based Food Startup launches India's first unmanned Takeaway.

2020-ലാണ് ബികെവി ബിരിയാണി ആരംഭിച്ചത്. ഇടിയപ്പം, പൊറോട്ട തുടങ്ങിയ മറ്റ് വിഭവങ്ങളും ഇവർ നൽകുന്നുണ്ട്. ബികെവിയുടെ ബിരിയാണിക്ക് 220 രൂപയ്ക്കും 449 രൂപയ്ക്കും ഇടയിലാണ് വില. ചെന്നൈയിലുടനീളം ഇത്തരത്തിലുള്ള 12 കേന്ദ്രങ്ങൾ ആരംഭിക്കാനും പിന്നീട് ഇന്ത്യയിലുടനീളം പ്രവർത്തനം വ്യാപിപ്പിക്കാനും സ്റ്റാർട്ടപ്പ് പദ്ധതിയിടുന്നതായി സ്ഥാപകനും സിഇഒയുമായ ഫഹീം എസ് പറഞ്ഞു. മുൻകൂട്ടി പായ്ക്കു ചെയ്ത ഭക്ഷ്യസാധനങ്ങളും പാനീയങ്ങളും ലഭ്യമാക്കുന്ന വെൻഡിങ് മെഷീനുകൾ പലയിടത്തുമുണ്ടെങ്കിലും ബിരിയാണി പോലൊരു വിഭവം ആളില്ലാതെ ലഭിക്കുന്നത് ആദ്യമാണെന്നാണ് ഉടമകൾ പറയുന്നത്. അതേസമയം, മറ്റ് സ്റ്റാർട്ടപ്പുകളും ഓട്ടോമേറ്റഡ് ഫുഡ് സർവീസ് പരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷം, ബെംഗളൂരു ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പ് ഇഡലി നിർമാണ യന്ത്രം പുറത്തിറക്കിയിരുന്നു.


Keywords: Chennai, National, News, Video, Food, Order, Social Media, Digital, Instagram, Top-Headlines, Testing, Customers, QR Codes, Payments, Drinks, WATCH: Chennai-Based Food Startup launches India's first unmanned Takeaway.
< !- START disable copy paste -->

Post a Comment