രാജ്യത്ത് ജോലി വാഗ്ദാനം ലഭിക്കുന്നവര്‍ക്കാണ് വര്‍ക് പെര്‍മിറ്റ് നല്‍കുക. ഇത്തരത്തിലുള്ളവര്‍ക്ക് കാനഡ നേരത്തെ തന്നെ വര്‍ക് പെര്‍മിറ്റ് നല്‍കിയിരുന്നു. എന്നാല്‍, ഇളവ് കാലാവധി വ്യാഴാഴ്ച അവസാനിച്ചിരുന്നു. ഇത് രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടുകയായിരുന്നു.
പുതിയ തീരുമാനപ്രകാരം 2025 ഫെബ്രുവരി 28 വരെ ഇത്തരത്തില്‍ സന്ദര്‍ശകര്‍ക്ക് വര്‍ക് പെര്‍മിറ്റ് അനുവദിക്കും. ഇളവിന് മുമ്പ് കാനഡയിലെത്തുന്നതിന് മുമ്പ് തന്നെ വര്‍ക് പെര്‍മിറ്റിന് അപേക്ഷിക്കണമായിരുന്നു. നേരത്തെ കാനഡയില്‍ സന്ദര്‍ശക വിസയിലെത്തിയവര്‍ക്ക് വര്‍ക് പെര്‍മിറ്റ് വേണമെങ്കില്‍ രാജ്യം വിടണമെന്ന വ്യവസ്ഥയുണ്ടായിരുന്നു.
ഇതിലാണ് ഇപ്പോള്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. കാനഡയില്‍ കോവിഡിന് ശേഷം വലിയ രീതിയില്‍ ജീവനക്കാരുടെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. സമ്പദ് വ്യവസ്ഥ വീണ്ടും പൂര്‍വസ്ഥിതിയിലായതോടെയാണ് രാജ്യത്ത് കടുത്ത തൊഴില്‍ പ്രതിസന്ധിയുണ്ടായത്. ഏകദേശം 10 ലക്ഷത്തോളം ജോലി ഒഴിവുകള്‍ കാനഡയിലുണ്ടെന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
ആരോഗ്യ സംരക്ഷണം, ഭക്ഷണം, സാമൂഹിക സഹായം തുടങ്ങിയ പ്രധാന മേഖലകള്‍ക്ക് ആവശ്യാനുസരണം നികത്താന്‍ ഇനിയും കൂടുതല്‍ ജീവനക്കാരെ ആവശ്യമുണ്ട്.
Keywords: Visitors can continue applying for work permits inside Canada without leaving country, Canada, News, Visa, Application, Visit, World.