Follow KVARTHA on Google news Follow Us!
ad

Flight | പറക്കുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണു; ആകാശത്ത് വട്ടമിട്ടത് ഒന്നരമണിക്കൂര്‍; ഒടുവില്‍ വിമാനം സുരക്ഷിതമായി നിലത്തിറക്കി യാത്രക്കാരന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍,Washington,News,Flight,Passengers,Pilots,Probe,World,
വാഷിങ്ടന്‍: (www.kvartha.com) പറക്കുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണു. സൗത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തിലെ പൈലറ്റുമാരില്‍ ഒരാളാണ് കുഴഞ്ഞുവീണത്. തുടര്‍ന്ന് വിമാനം സുരക്ഷിതമായി നിലത്തിറക്കാന്‍ സഹായിച്ചത് യാത്രക്കാരിലൊരാളായ പൈലറ്റ്. വിമാനത്തില്‍ യാത്ര ചെയ്ത മറ്റൊരു കംപനിയുടെ പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് വിമാനം സുരക്ഷിതമായി താഴെയിറക്കാന്‍ സഹായിച്ചത്.

Viral video: Passenger with no flying experience lands plane after pilot falls unconscious, Washington, News, Flight, Passengers, Pilots, Probe, World

യു എസിലെ ലാസ് വേഗസില്‍ നിന്ന് ഒഹിയോയിലെ കൊളംബസിലേക്ക് പോകുന്നതിനിടെയാണ് സംഭവം. യാത്രാ മധ്യേ പൈലറ്റിലൊരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അടിയന്തര വൈദ്യസഹായം ആവശ്യമുള്ളതിനാല്‍ വിമാനം ലാസ് വേഗസില്‍ അടിയന്തരമായി ഇറക്കാന്‍ തീരുമാനിച്ചു. ഇതിനിടെ പൈലറ്റ് കുഴഞ്ഞുവീണു. ഇതോടെ വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന അവധിയിലുണ്ടായിരുന്ന പൈലറ്റ് എയര്‍ട്രാഫിക് കണ്‍ട്രോളിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു.

സഹ പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണവും ഏറ്റെടുത്തു. ഒന്നേകാല്‍ മണിക്കൂറോളം വിമാനം ആകാശത്ത് പറന്നിരുന്നു. തുടര്‍ന്നാണ് തിരിച്ചിറക്കിയത്. അപകട സമയത്ത് സഹായിച്ച പൈലറ്റിന് സൗത് വെസ്റ്റ് എയര്‍ലൈന്‍സ് നന്ദിയറിയിച്ചു. പകരം പൈലറ്റുമാരെത്തി പിന്നീട് വിമാനം കൊളംബസിലേക്കു കൊണ്ടുപോയി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് എഫ് എ എ (ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍) അറിയിച്ചു.

Keywords: Viral video: Passenger with no flying experience lands plane after pilot falls unconscious, Washington, News, Flight, Passengers, Pilots, Probe, World.

Post a Comment